ETV Bharat / state

സോളാർ പീഡന കേസിലെ ക്ലീൻ ചിറ്റ് : സത്യം ജയിച്ചെന്ന് അടൂർ പ്രകാശ് എം പി

അടൂര്‍ പ്രകാശിനെതിരായ പരാതിയില്‍ കഴമ്പില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും സിബിഐ തിരുവനന്തപുരം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പീഡനം തെളിയിക്കുന്ന ശാസ്‌ത്രീയമായതോ സാഹചര്യ തെളിവുകളോ സാക്ഷി മൊഴികളോ ഇല്ലാത്തതിനാലാണ് സിബിഐ ഇത്തരമൊരു നിഗമനത്തിലെത്തിയത്

author img

By

Published : Nov 27, 2022, 8:07 PM IST

Updated : Nov 27, 2022, 8:36 PM IST

Adoor Prakash about solar rape case  Clean chit to Adoor Prakash in solar rape case  Adoor Prakash in solar rape case  CBI  സത്യം ജയിച്ചെന്ന് അടൂർ പ്രകാശ് എം പി  സോളാർ പീഡന കേസിൽ ക്ലീൻ ചിറ്റ്  അടൂർ പ്രകാശ്  സിബിഐ
സോളാർ പീഡന കേസിൽ ക്ലീൻ ചിറ്റ്; സത്യം ജയിച്ചെന്ന് അടൂർ പ്രകാശ് എം പി

തിരുവനന്തപുരം : സത്യവും നീതിയും ജയിച്ചുവെന്നും പീഡനാരോപണം രാഷ്‌ട്രീയ പക പോക്കലാണെന്ന് തെളിഞ്ഞെന്നും അടൂർ പ്രകാശ് എം പി. സോളാർ പീഡന കേസിൽ അടൂർ പ്രകാശിനെതിരായ കേസിൽ കഴമ്പില്ലെന്ന സിബിഐ റിപ്പോര്‍ട്ടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിബിഐ തിരുവനന്തപുരം ജില്ല കോടതിയിൽ സമര്‍പ്പിച്ച റിപ്പോർട്ടിലാണ് അടൂർ പ്രകാശിനെതിരെയുള്ള പീഡനക്കേസ് വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

'ഏറെ മാനസിക പ്രയാസം ഉണ്ടാക്കിയ സംഭവമായിരുന്നു അത്. എന്നാല്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്ന് ഉറപ്പുണ്ടായിരുന്നു' - അടൂര്‍ പ്രകാശ് പറഞ്ഞു. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച സോളാർ പീഡനക്കേസിൽ കടുത്ത ആരോപണം നേരിട്ട ആളായിരുന്നു അടൂർ പ്രകാശ്. സോളാർ പദ്ധതിക്ക് സഹായം വാഗ്‌ദാനം ചെയ്‌ത് പീഡിപ്പിച്ചു എന്നതായിരുന്നു അടൂർ പ്രകാശിനെതിരെ ഉണ്ടായിരുന്ന പരാതി.

അടൂർ പ്രകാശിന്‍റെ പ്രതികരണം

2018 ലാണ് അടൂർ പ്രകാശിനെതിരെ പീഡന പരാതി ഉയർന്നത്. 2012 ൽ തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരി പറഞ്ഞത്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും എന്നാൽ അന്വേഷണത്തിൽ പുരോഗതി ഇല്ലെന്ന് കണ്ടതോടെ ഇടത് സർക്കാർ കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു.

Also Read: 'ആരോപണങ്ങള്‍ വ്യാജം'; സോളാർ പീഡനക്കേസിൽ അടൂർ പ്രകാശിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്

സിബിഐ കേസ് ഏറ്റെടുത്ത് 15 മാസത്തെ അന്വേഷണത്തിന് ശേഷമാണ് റിപ്പോർട്ട് നൽകിയത്. അടൂര്‍ പ്രകാശിനെതിരായ പരാതിയില്‍ കഴമ്പില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും സിബിഐ വ്യക്തമാക്കുന്നു. പീഡനം തെളിയിക്കുന്ന ശാസ്‌ത്രീയമായതോ സാഹചര്യ തെളിവുകളോ സാക്ഷി മൊഴികളോ ഇല്ലാത്തതിനാൽ ആണ് സിബിഐയുടെ ക്ലീൻ ചിറ്റ്.

Last Updated : Nov 27, 2022, 8:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.