ETV Bharat / state

വിശ്വചലച്ചിത്രകാരന് ആശംസകളുമായി കേരളം - ഇന്ദ്രൻസ്

മന്ത്രിമാരും സിനിമ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് പ്രിയ സംവിധായകന് ഭാവുകങ്ങള്‍ നേര്‍ന്നത്.

മലയാള സിനിമയുടെ കഥാപുരുഷന് ആശംസകളുമായി കേരളം  adoor gopalakrishnan  അടൂർ ഗോപാലകൃഷ്ണൻ  adoor gopalakrishnan celebrates 80th birthday  birthday  adoor gopalakrishnan birthday  celebrities wishes  സജി ചെറിയാൻ  വി.ശിവൻകുട്ടി  ജി.ആർ അനിൽ  ഇന്ദ്രൻസ്  മമ്മൂട്ടി
മലയാള സിനിമയുടെ കഥാപുരുഷന് ആശംസകളുമായി കേരളം
author img

By

Published : Jul 3, 2021, 4:11 PM IST

Updated : Jul 3, 2021, 4:25 PM IST

തിരുവനന്തപുരം : എണ്‍പതിന്‍റെ നിറവിലുള്ള വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ആശംസകളുമായി കേരളം. മലയാള സിനിമയെ ലോകത്ത് ശ്രദ്ധേയമായി അടയാളപ്പെടുത്തിയ വിഖ്യാത സംവിധായകന് സിനിമാതാരങ്ങളും സാംസ്കാരിക പ്രമുഖരും ഉൾപ്പെടെ നിരവധി പേർ ആശംസകള്‍ നേര്‍ന്നു.

സാംസ്കാരിക മന്ത്രി സജി ചെറിയാൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ എന്നിവർ നേരിട്ടെത്തി ഭാവുകങ്ങള്‍ അറിയിച്ചു. മുൻ എംപി പന്ന്യൻ രവീന്ദ്രൻ, ക്ലിമ്മിസ് കത്തോലിക്ക ബാവ, നടന്മാരായ ഇന്ദ്രൻസ്, മമ്മൂട്ടി തുടങ്ങി പ്രമുഖരും അല്ലാത്തവരും നേരിട്ടും അല്ലാതെയും ആശംസകള്‍ അര്‍പ്പിച്ചു. മലയാള സിനിമയുടെയും ഇന്ത്യൻ സിനിമയുടെയും അഭിമാനമാണ് അടൂരെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

Also Read: അടൂരിന്‍റെ ചിത്രങ്ങളെ കാരിക്കേച്ചറാക്കി മമ്മൂട്ടിയുടെ പിറന്നാൾ ആശംസ

അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ അടൂരിന്‍റെ ഫ്രെയിമുകൾക്ക് മുമ്പിൽ അത്യുജ്ജ്വല പ്രകടനം കാഴ്‌ചവച്ച മെഗാസ്റ്റാർ മമ്മൂട്ടി അദ്ദേഹത്തിന് പിറന്നാൾ ആശംസ നേര്‍ന്നു.

മലയാള സിനിമയുടെ കഥാപുരുഷന് ആശംസകളുമായി മന്ത്രി വി.ശിവൻകുട്ടി

അദ്ദേഹത്തിന്‍റെ ചിത്രങ്ങളെ ഗ്രാഫിക് വീഡിയോയിലൂടെ ആവിഷ്‌കരിച്ചത് താരം പങ്കുവച്ചു. 1972ലെ ആദ്യ ചിത്രം സ്വയംവരം മുതൽ 2016ൽ പുറത്തിറങ്ങിയ പിന്നെയും ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ രേഖാചിത്രം സമന്വയിപ്പിച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

ഉള്ളൂർ ചെറുവയ്ക്കലെ വീട്ടിലെത്തിയവര്‍ക്ക് മധുരം നൽകിയാണ് അടൂർ സ്വീകരിച്ചത്.

Last Updated : Jul 3, 2021, 4:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.