ETV Bharat / state

യുജിസി അംഗീകാരം; കേരളത്തിലെ നാല് സര്‍വകലാശാലകളിലേക്കും പ്രവേശനം നടത്തും; ആര്‍. ബിന്ദു - കേരളത്തിലെ നാല് സര്‍വകലാശാലകളിലേക്കും പ്രവേശനം നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക്‌ യു.ജി.സി അംഗീകാരം ലഭിച്ചില്ലെങ്കില്‍ മറ്റ് സര്‍വകലാശാലകളിലെ കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തും

ശ്രീനാരായണ ഗുരു സര്‍വകലാശാല യുജിസി അംഗീകാരം  സര്‍വകലാശാല  Sreenarayana Guru University UGC Recognition  ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു  Admission will be given to all the four universities in Kerala  universities in Kerala  കേരളത്തിലെ നാല് സര്‍വകലാശാലകളിലേക്കും പ്രവേശനം നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി  കേരളത്തിലെ നാല് സര്‍വകലാശാലകളിലേക്കും പ്രവേശനം നടത്തും
കേരളത്തിലെ നാല് സര്‍വകലാശാലകളിലേക്കും പ്രവേശനം നടത്തും
author img

By

Published : Jun 28, 2022, 2:14 PM IST

Updated : Jun 28, 2022, 2:46 PM IST

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക്‌ യുജിസി അംഗീകാരം ലഭിച്ചില്ലെങ്കില്‍ മറ്റ് സര്‍വകലാശാലകളിലൂടെ വിദൂര വിദ്യാഭ്യാസ - പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത തരത്തില്‍ അഡ്‌മിഷന്‍ ക്രമീകരിക്കുകയാണ് സര്‍ക്കാര്‍ തീരുമാനമെന്നും നിയമസഭയില്‍ ടി.വി ഇബ്രാഹിം എം.എല്‍.എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.

കേരളത്തിലെ നാല് സര്‍വകലാശാലകളിലെയും വിദൂര വിദ്യാഭ്യാസ - പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സുകളിലേക്ക് ഈ അധ്യയനവര്‍ഷം പ്രവേശനം തടഞ്ഞുകൊണ്ടാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്‌ട്രേഷനും ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക്‌ കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാലയ്‌ക്ക്‌ യു.ജി.സി അംഗീകാരം ലഭിക്കാന്‍ ഇനിയും സമയം എടുക്കുമെന്നിരിക്കെയാണ് വകുപ്പിന്‍റെ ഉത്തരവ്.

ഈ ഉത്തരവിന് ശേഷമുള്ള പ്രതിസന്ധിയിലേക്കാണ് എം.എല്‍.എ ടി.വി ഇബ്രാഹിം ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചത്. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക്‌ യു.ജി.സി അംഗീകാരം ലഭിച്ചില്ലെങ്കില്‍ മറ്റ് സര്‍വകലാശാലകളിലൂടെ വിദൂര വിദ്യാഭ്യാസ - പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നടത്തുമെന്ന് ആര്‍.ബിന്ദു പറഞ്ഞു. യു.ജി.സി. അനുമതി ലഭിക്കുന്ന മുറക്ക് 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് അഡ്‌മിഷന്‍ നല്‍കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

സമൂഹത്തിന്‍റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയാണ് ഓപ്പണ്‍ സര്‍വകലാശാലയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള വിദൂര വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലൂടെ ലക്ഷ്യമിടുന്നതെന്നും ആര്‍.ബിന്ദു അറിയിച്ചു. വിദ്യാര്‍ഥികളുടെ പ്രതിഷേധങ്ങള്‍ക്കിടെയാണ് സഭയിലും വിഷയം ചര്‍ച്ചയായത്.

also read: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വൻ വികസനം, 568 കോടി അനുവദിച്ചെന്ന് മന്ത്രി ആർ ബിന്ദു

Last Updated : Jun 28, 2022, 2:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.