ETV Bharat / state

പ്ലസ് വൺ പ്രവേശനം; സീറ്റ് കുറവുള്ളിടത്ത് അധിക ബാച്ചും സീറ്റുകളും: വി. ശിവൻകുട്ടി

പട്ടികവർഗ്ഗ കുട്ടികൾക്കായി വയനാട്ടിൽ രണ്ട് ബാച്ച് അധികമായി അനുവദിക്കും

പ്ലസ് വൺ  പ്ലസ് വൺ പ്രവേശനം  വിദ്യാഭ്യാസ മന്ത്രി  പട്ടികവർഗ്ഗ കുട്ടികൾ  തിരുവനന്തപുരം  സയൻസ്  plus one  kerala plus one  v shivankutty  trivandrum  education minister
പ്ലസ് വൺ പ്രവേശനം; സീറ്റ് കുറവുള്ളിടത്ത് അധിക ബാച്ചും സീറ്റുകളും അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
author img

By

Published : Oct 25, 2021, 11:06 AM IST

Updated : Oct 25, 2021, 11:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് സീറ്റ് കുറവുള്ളിടത്ത് അധിക ബാച്ചും സീറ്റുകളും അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമുള്ള സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. സീറ്റുകൾ വർധിപ്പിക്കേണ്ട സ്ഥലങ്ങളിൽ സീറ്റുകൾ വർദ്ധിപ്പിക്കും. അധിക ബാച്ചുകൾ ആവശ്യമുണ്ടെങ്കിൽ അതും അനുവദിക്കുമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

പ്ലസ് വൺ പ്രവേശനം; സീറ്റ് കുറവുള്ളിടത്ത് അധിക ബാച്ചും സീറ്റുകളും: വി. ശിവൻകുട്ടി

10 മുതൽ 20 ശതമാനം വരെ സീറ്റുകൾ വർദ്ധിപ്പിക്കും. സർക്കാർ സ്‌കൂളുകളിൽ മാത്രമല്ല അൺ എയ്‌ഡഡ് സ്‌കൂളുകളിലും ആവശ്യമെങ്കിൽ അധിക സീറ്റ് നൽകും. മുഴുവൻ വിദ്യാർത്ഥികൾക്കും ഇഷ്‌ട വിഷയത്തിൽ പ്രവേശനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ALSO READ : 'കശ്‌മീരില്‍ തീവ്രവാദം വർധിച്ചു, ജനങ്ങൾ ഭയാശങ്കയില്‍: ഗുലാം നബി ആസാദ്

താലൂക്ക് അടിസ്ഥാനത്തിൽ സീറ്റുകളുടെ എണ്ണം പരിശോധിച്ചപ്പോൾ 50 താലൂക്കിൽ സീറ്റ് കുറവ് കണ്ടെത്തി. 36 താലൂക്കുകളിൽ സയൻസ് വിഭാഗത്തിലെ സീറ്റുകൾക്ക് കുറവുണ്ട്. 46 താലൂക്കുകളിൽ കോമേഴ്‌സിനും 41 താലൂക്കുകളിൽ ഹ്യുമാനിറ്റീസ്‌ വിഭാഗത്തിലും സീറ്റ് കുറവ് കണ്ടെത്തി.

ഈ സാഹചര്യത്തിലാണ് അധിക സീറ്റും അധിക ബാച്ചുമെന്ന ഫോർമുലയിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. പ്ലസ് വൺ പ്രവേശനത്തിൻ്റെ സപ്ലിമെൻന്‍ററി ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം സയൻസ് അടക്കം അധിക ബാച്ച് അനുവദിക്കുന്നത് പരിഗണിക്കും. പട്ടികവർഗ്ഗ കുട്ടികൾക്കായി വയനാട്ടിൽ രണ്ട് ബാച്ച് അധികമായി അനുവദിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ALSO READ : ഇടതുകര കനാലിൽ രണ്ട് പേരുടെ മൃതദേഹം; അസ്വാഭാവിക മരണത്തിന്‌ കേസ്‌

സർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌ത പ്രതിപക്ഷം നടപടികൾ 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു.

Last Updated : Oct 25, 2021, 11:52 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.