തിരുവനന്തപുരം : സഹപ്രവര്‍ത്തക നല്‍കിയ ബലാത്സംഗ കേസിൽ അദാനി ഗ്രൂപ്പിന്‍റെ മുതിർന്ന ഉദ്യോഗസ്ഥനും വിമാനത്താവളം മുൻ ചീഫ് ഓപ്പറേറ്ററുമായ മധുസൂദന റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വഷണത്തിനിടെ ഇയാൾക്ക് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
തുടർന്നാണ് ഇയാൾ ചോദ്യം ചെയ്യല്ലിനായി തുമ്പ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. മൊബൈൽ ഫോൺ ഉൾപ്പടെ ഡിജിറ്റൽ തെളിവുകൾ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്ത റാവുവിനെ വൈദ്യ പരിശോധനയ്ക്ക് അയച്ചു.
Also Read: സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസ്; വിമാനത്താവളത്തിലെ ഉദ്യോഗസ്ഥൻ ഒളിവില്‍
ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. ഈ മാസം നാലാം തിയ്യതിയാണ് ട്രെയിനിയായ യുവതിയെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചത്. ജനുവരി 13നാണ് തുമ്പ പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയത്. റാവു മുൻകൂർ ജാമ്യത്തിലായതിനാൽ റിമാൻഡ് ചെയ്യാൻ കഴിയില്ല.