തിരുവനന്തപുരം: നാടക നടനും അഭിനേതാവുമായ പി.സി. സോമൻ അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. അടൂര്‍ ഗോപാലകൃഷ്‌ണന്‍ സിനിമകളിലെ ശ്രദ്ധേയനായ അഭിനേതാവായിരുന്ന അദ്ദേഹം നാടക മേഖലയിലൂടെയാണ് സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. അടൂര്‍ സിനിമകള്‍ക്ക് പുറമേ പ്രേക്ഷക ശ്രദ്ധ നേടിയ നിരവധി വാണിജ്യ സിനിമകളിലും പി.സി.സോമന്‍ അഭിനയിച്ചിട്ടുണ്ട്.
ധ്രുവം, കൗരവര്‍, ഇരുപതാം നൂറ്റാണ്ട്, ഫയര്‍മാന്‍ തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്‍റെ വേഷങ്ങള്‍ ശ്രദ്ധേയമാണ്. നാടക രംഗത്തെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം 350ഓളം നാടകങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്. ജനപ്രിയമായ നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള സോമൻ ടെലിവിഷന്‍ പ്രക്ഷേകര്‍ക്കും പരിചിതമായ മുഖമാണ്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മുന്‍ ജീവനക്കാരനുമായിരുന്നു അദ്ദേഹം.