ETV Bharat / state

Sunburn Death Report | സൂര്യാഘാതമേറ്റുള്ള മരണത്തിൽ തെറ്റായ കണക്ക് : അന്വേഷണം നടത്തി കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

author img

By

Published : Jul 25, 2023, 1:28 PM IST

ലോക്‌സഭയിൽ കേരളത്തിലെ സൂര്യാഘാത മരണ റിപ്പോർട്ട് തെറ്റായി പരാമർശിച്ച സംഭവത്തിൽ സാഹചര്യം പരിശോധിച്ച് കർശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി

Veena George  ആരോഗ്യമന്ത്രി  Sunburn Death Report  Sunburn Death Report mistake  സൂര്യാഘാതമേറ്റുള്ള മരണം  health minister  മരണത്തിൽ തെറ്റായ കണക്ക്  സൂര്യാഘാതമേറ്റുള്ള മരണത്തിൽ തെറ്റായ കണക്ക്  എസ് പി സിംഗ് ഭാഗേൽ  misreporting of sunstroke death rates
Sunburn Death Report

തിരുവനന്തപുരം : സംസ്ഥാനത്ത് സൂര്യാഘാതമേറ്റുള്ള മരണത്തെ സംബന്ധിച്ച് തെറ്റായ വിവരം നല്‍കാനിടയായ സാഹചര്യം അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാൻ നിര്‍ദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്. കണ്ണൂർ മാലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് തെറ്റായ വിവരം അപ്‌ലോഡ് ചെയ്‌തത്. ഇത് തിരുത്താനുള്ള നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും സൂര്യാഘാതമേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ലോക്‌സഭയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള എം പി എസ് രാമലിംഗത്തിന്‍റെ ചോദ്യത്തിന് ഈ വർഷം രാജ്യത്തുണ്ടായ 264 ഉഷ്‌ണതരംഗ മരണങ്ങളിൽ പകുതിയോളവും കേരളത്തിൽ ആണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി എസ് പി സിംഗ് ഭാഗേൽ മറുപടി നൽകിയിരുന്നു. കേന്ദ്ര മന്ത്രിയുടെ തെറ്റായ റിപ്പോർട്ടിന് കാരണം സംസ്ഥാനം തെറ്റായ കണക്ക് നൽകിയത് കൊണ്ടാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്‌ടർ പിന്നീട് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വിഷയത്തിൽ മന്ത്രി വീണ ജോർജിന്‍റെ പ്രതികരണം.

also read : KSRTC Salary Crisis | ജീവനക്കാരുടെ ജൂണിലെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണവും അനിശ്ചിതത്വത്തിൽ

കൊവിഡ് ബാധിതർ മാസ്‌ക് ധരിക്കണം : അതേസമയം സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് നിർബന്ധമല്ലാതാക്കിയത് കൊവിഡ് നിയന്ത്രിക്കാനായതുകൊണ്ടാണെന്നും എന്നാൽ രോഗമുള്ളവർ മാസ്‌ക്‌ ധരിക്കുന്നത് അഭികാമ്യമാണെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് മദ്യലഹരിയിൽ ദമ്പതികൾ എടുത്തെറിഞ്ഞ് തലയ്‌ക്ക് പരിക്കേറ്റ കുഞ്ഞിനെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Also read : മദ്യലഹരിയിൽ കുഞ്ഞിനെ എടുത്തെറിഞ്ഞ മാതാപിതാക്കൾ പിടിയില്‍, കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍

കുഞ്ഞിനെ ഡിസ്‌ചാർജ് ചെയ്‌തെന്നും നിലവിൽ ആരോഗ്യനില തൃപ്‌തികരമായി തുടരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കുഞ്ഞിന്‍റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. ശിശുക്ഷേമ സമിതി കുഞ്ഞിനെ സംരക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. ജൂലൈ 10 നാണ് കൊല്ലം ചിന്നക്കട കുറവന്‍പാലത്ത് ദാരുണ സംഭവം നടന്നത്. തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾ മദ്യലഹരിയിൽ ഒന്നര വയസുള്ള മകളെ വീടിന് പുറത്തേയ്‌ക്ക് വലിച്ചെറിയുകയായിരുന്നു.

also read : Surgical Negligence | കത്രിക മറന്നുവച്ച സംഭവം; ഹര്‍ഷിനയ്‌ക്ക് നീതി കിട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാടെന്ന് വീണ ജോര്‍ജ്

കുഞ്ഞിന്‍റെ മാതാപിതാക്കൾ അറസ്‌റ്റിൽ : സംഭവത്തിൽ കുഞ്ഞിന്‍റെ മാതാപിതാക്കളെ ഈസ്റ്റ് പൊലീസ് കസ്‌റ്റഡിയിലെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നു. ഇരുവർക്കും എതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. മുരുകനും ഭാര്യ മാരിയമ്മയും വീട്ടിനുള്ളിലിരുന്ന് മദ്യപിക്കുകയും തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിൽ ഏര്‍പ്പെടുകയും ചെയ്‌ത സമയത്ത് ഇവരുടെ അടുത്തേക്ക്‌ വന്ന മകളെ മുരുകന്‍ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.