തിരുവനന്തപുരം : ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ്, അധ്യാപക സർവീസ് സംഘടന സമരസമിതി എന്നിവയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനം. ദ്വിദിന ദേശീയ പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് പ്രതിഷേധം. നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.
ALSO READ | രണ്ടാം ദിനവും കൊച്ചിയിൽ പണിമുടക്ക് പൂർണം ; 'പരാജയപ്പെടുത്താൻ കോർപ്പറേറുകളും മാധ്യമങ്ങളും ശ്രമിക്കുന്നു'
പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഡയസ്നോൺ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.