ETV Bharat / state

സംസ്ഥാനത്ത് ആദ്യമായി ഫയര്‍ഫോഴ്‌സില്‍ ശിക്ഷാനടപടി; 10 ഉദ്യോഗസ്ഥർക്കെതിരെ നടപടി - fireforce latest news

തിരുവനന്തപുരം യൂണിറ്റിലെ ഒൻപതുപേർക്കും കായംകുളം യൂണിറ്റിലെ ഒരാൾക്കുമെതിരെയാണ് നടപടി. ഇവരെ തൃശ്ശൂരിലെ അക്കാദമിയിൽ കഠിന പരിശീലനത്തിനയക്കും

action against ten fireforce official  സംസ്ഥാനത്ത് ആദ്യമായി ശിക്ഷാ നടപടി സ്വീകരിച്ച് ഫയര്‍ഫോഴ്‌സ്  ഫയര്‍ഫോഴ്‌സ്  പത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി  തിരുവനന്തപുരം  fireforce  fireforce latest news  trivandrum
സംസ്ഥാനത്ത് ആദ്യമായി ശിക്ഷാ നടപടി സ്വീകരിച്ച് ഫയര്‍ഫോഴ്‌സ്; പത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി
author img

By

Published : Jan 9, 2021, 1:43 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ശിക്ഷാ നടപടി സ്വീകരിച്ച് ഫയര്‍ഫോഴ്‌സ്. 10 ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. നടപടി നേരിട്ടവരെല്ലാം ഫയർമാൻമാരാണ്. തിരുവനന്തപുരം യൂണിറ്റിലെ ഒൻപതുപേർക്കും കായംകുളം യൂണിറ്റിലെ ഒരാൾക്കുമാണ് ശിക്ഷാനടപടി. തൃശ്ശൂരിലെ അക്കാദമിയിൽ കഠിന പരിശീലനത്തിനയക്കാനാണ് ഉത്തരവ്. ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യയാണ് ശിക്ഷാ നടപടിക്ക് ഉത്തരവിട്ടത്.

ഫയര്‍മാന്‍മാരില്‍ ഒരാള്‍ സ്‌ത്രീയോട് അപമര്യാദയായി പെരുമാറിയതിനാണ് നടപടി. കായംകുളം യൂണിറ്റിലെ ഫയർമാൻ ആണ് സ്‌ത്രീയോട് അപമര്യാദയായി പെരുമാറിയതിന് ശിക്ഷാനടപടി നേരിട്ടത്. തിരുവനന്തപുരം യൂണിറ്റിലെ ഒമ്പത് ഉദ്യോഗസ്ഥർക്ക് അഗ്നിശമന സേനയുടെ ഉപകരണങ്ങൾ നശിപ്പിച്ചതിനാണ് ശിക്ഷ. അലക്ഷ്യമായി ഉപകരണങ്ങൾ കൈകാര്യം ചെയ്യുകയും കേടുപാടുകൾ വരുത്തുകയും ചെയ്‌തുവെന്ന് ഫയർഫോഴ്‌സ് മേധാവിക്ക് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ശിക്ഷാനടപടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.