ETV Bharat / state

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തില്‍ നാടകീയ രംഗങ്ങൾ: ബി.ജെ.പി അംഗത്തിന് സസ്‌പെൻഷൻ

author img

By

Published : Sep 29, 2021, 5:05 PM IST

Updated : Sep 29, 2021, 7:29 PM IST

കോർപ്പറേഷൻ യോഗത്തിലെ വാക്കേറ്റം കൈയാങ്കളിയില്‍ കലാശിച്ചു. ഇതിനിടെയാണ് ബിജെപി അംഗം ഡെപ്യൂട്ടി മേയറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.

BJP member  Attempt to assault  deputy mayor  corporation council  കോർപ്പറേഷൻ കൗൺസില്‍  ഡെപ്യൂട്ടി മേയര്‍  ബി.ജെ.പി അംഗം  ഡെപ്യൂട്ടി മേയർ പി.കെ രാജു  ഡെപ്യൂട്ടി മേയർ  പി.കെ രാജു
കോർപ്പറേഷൻ കൗൺസിലിനിടെ ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം; ബി.ജെ.പി അംഗത്തിനെതിരെ നടപടി

തിരുവനന്തപുരം : കോർപ്പറേഷൻ കൗൺസിലിനിടെ ഡെപ്യൂട്ടി മേയർ പി.കെ രാജുവിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബി.ജെ.പി അംഗം വി.ജി ഗിരികുമാറിനെതിരെ നടപടി. ഗിരികുമാറിനെ കൗൺസിലിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. മേയറാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിനിടെ ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ബി.ജെ.പി അംഗത്തിന് സസ്‌പെന്‍ഷന്‍.

ഉച്ചതിരിഞ്ഞ് നടന്ന സാധാരണ കൗൺസിൽ യോഗത്തിലാണ് നാടകീയ സംഭവങ്ങൾ. അജണ്ടയിലില്ലാത്ത, സോണൽ ഓഫിസുകള്‍ വീട്ടുകരം പിരിച്ചെടുത്ത് നഗസഭയില്‍ അടച്ചില്ലെന്ന വിഷയം ചർച്ച ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാൽ, അഴിമതി നടത്തിയവരെ സസ്പെൻഡ് ചെയ്‌തിട്ടുണ്ടെന്ന് പറഞ്ഞ മേയർ ആര്യ രാജേന്ദ്രൻ, വിഷയത്തിന് അനുമതി നിഷേധിച്ചു.

ഇതോടെ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ എൽ.ഡി.എഫ് അംഗങ്ങൾ ഇരിക്കുന്നിടത്ത് എത്തി. തുടര്‍ന്ന്, ഇരുവിഭാഗവും തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയില്‍ കലാശിച്ചു. ഇതിനിടെയാണ് ഡെപ്യൂട്ടി മേയറെ കൈയേറ്റം ചെയ്യാൻ ശ്രമമുണ്ടായത്.

അനിശ്ചിതകാല സമരം തുടങ്ങി ബി.ജെ.പി

ബി.ജെ.പി അംഗം കയ്യേറ്റം ചെയ്യുകയും തന്നെയും മാതാവിനെയും അസഭ്യം പറയുകയും ചെയ്തതായി ഡെപ്യൂട്ടി മേയർ പി.കെ രാജു പറഞ്ഞു. സസ്പെൻഷൻ പിൻവലിക്കണമെന്നും നഗരവാസികളുടെ വീട്ടുകരം തട്ടിയെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിനിധികൾ കൗൺസിൽ ഹാളിൽ അനിശ്ചിതകാല സമരം തുടങ്ങി.

മുഴുവൻ സോണൽ ഓഫിസുകളിലും പരിശോധന നടത്തുന്നുണ്ടെന്നും ക്രമക്കേട് സംബന്ധിച്ച് പൂർണ വിവരം ലഭിച്ചതിനുശേഷമേ പൊലീസിൽ പരാതി നൽകാനാവൂവെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

കോർപ്പറേഷൻ ഭരണം പിടിക്കാൻ ആകാത്തതിൻ്റെ നിരാശ മൂലം പുതിയ ഭരണസമിതിയുടെ ആരംഭകാലം മുതല്‍ കൗൺസില്‍ യോഗങ്ങള്‍ അലങ്കോലപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ആര്യ വിശദീകരിച്ചു.

കൗൺസിൽ വിട്ട് പുറത്തുപോകില്ലെന്ന നിലപാടിലാണ് ബി.ജെ.പി പ്രതിനിധികൾ. 40 ലക്ഷം രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും നിയമനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമാകാതെ സമരം അവസാനിപ്പിക്കില്ലെന്നുമാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

ALSO READ: പുരാവസ്‌തു തട്ടിപ്പ്: ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാർ ക്രൈംബ്രാഞ്ചിനു മുന്നിൽ

Last Updated : Sep 29, 2021, 7:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.