ETV Bharat / state

പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം; പ്രതിയായ എസ്‌ഐക്ക് സസ്‌പെൻഷൻ - si suspended for rape attempt

ഒളിവിൽ പോയ ബോംബ് സ്‌ക്വാഡ് എസ്.ഐ സജീവ് കുമാറിനെ പിടികൂടാനായിട്ടില്ല

si suspended for rape attempt  പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം
പീഡനശ്രമം
author img

By

Published : Dec 1, 2019, 1:30 PM IST

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബോംബ് സ്‌ക്വാഡ് എസ്.ഐ സജീവ് കുമാറിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് സജീവ് കുമാറിനെതിരെ പേരൂര്‍ക്കട പൊലീസ് പോക്‌സോ ചുമത്തി കേസെടുത്തിരുന്നു.
പേരൂര്‍ക്കട പൊലീസ് എസ്.എ.പി ക്യാമ്പിന് സമീപം പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന സജീവ് കുമാര്‍ പെൺകുട്ടിയുടെ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. അതേസമയം ഒളിവിൽ പോയ സജീവ് കുമാറിനെ ഇതുവരെ പിടികൂടാനായിട്ടില്ല.

Intro:തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. ബോംബ് സ്‌ക്വാഡ് എസ്.ഐ സജീവ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പീഡന ശ്രമിത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിയില്‍ സജീവ് കുമാറിനെതിരെ പേരൂര്‍ക്കട പോലീസ് പോക്‌സോ ചുമത്തി കേസെടുത്തിരുന്നു. പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിനു സമീപത്തെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സജീവ്കുമാര്‍ തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമിക്കുന്ന എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പെണ്‍ക്കുട്ടിയെ വീട്ടില്‍ ആരുമില്ലാത്ത നേരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് കുട്ടിയുടെ രഹസ്യ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അതേസമയം സജീവ് കുമാറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ ഒളിവിലാണ്‌
Body:.....Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.