ETV Bharat / state

പ്രതി ഹാജരാണ്, പക്ഷേ കോടതിയില്‍ ഇല്ല; ജയില്‍ വകുപ്പിന്‍റെ വീഡിയോ കോൺഫറൻസിങ് ഹിറ്റായി

സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതികളെ കോടതിക്ക് മുന്നിൽ ഹാജരാക്കി സംസ്ഥാന ജയിൽ വകുപ്പ്

video conferencing  വീഡിയോ കോൺഫറൻസിങ് കോടതി  പീപ്പിൾ ലിങ്ക് സോഫ്റ്റ് വെയർ  ജയിൽ ഹെഡ്‌ ക്വാർട്ടേഴ്‌സിലെ ടെക്‌നിക്കൽ സെല്‍  ജയിൽ ഡിജിപി ഋഷിരാജ് സിങ്
കോടതി മുറിയില്‍ ഇല്ല, പക്ഷേ പ്രതി ഹാജരാണ്
author img

By

Published : Apr 10, 2020, 8:38 PM IST

തിരുവനന്തപുരം: ലോക് ഡൗൺ കാലത്ത് വീഡിയോ കോൺഫറൻസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതികളെ കോടതിക്ക് മുന്നിൽ ഹാജരാക്കി വിപ്ലവം സൃഷ്‌ടിച്ച് സംസ്ഥാന ജയിൽ വകുപ്പ്. മാർച്ച് 26 മുതലുള്ള 12 ദിവസം കൊണ്ട് 2,629 പേരെയാണ് ഇത്തരത്തിൽ ഹാജരാക്കിയത്. പാലക്കാട്, കോഴിക്കോട് ജില്ലാ ജയിലുകളാണ് ഏറ്റവും കൂടുതൽ പേരെ ഇത്തരത്തിൽ ഹാജരാക്കിയത്. ലാപ്ടോപ്പിലും സ്‌മാർട്ട് ഫോണുകളിലുമായി പീപ്പിൾ ലിങ്ക് സോഫ്റ്റ് വെയർ, വാട്‌സ് ആപ്പ് തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും പ്രയോജനപ്പെടുത്തിയത്.

വിചാരണത്തടവുകാരുടെ കേസിന്‍റെ തീയതി നീട്ടൽ അടക്കമുള്ള നടപടികൾ ഇതുവഴി സുഗമമായി നടത്തി. ജയിൽ ഹെഡ്‌ ക്വാർട്ടേഴ്‌സിലെ ടെക്‌നിക്കൽ സെല്ലിനാണ് പദ്ധതിയുടെ ഏകോപന ചുമതല. പ്രതികളെ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന കീഴ്‌വഴക്കത്തിന് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ ജനുവരിയിലാണ് വീഡിയോ കോൺഫറൻസിങ് സംവിധാനം തുടങ്ങിയത്.

ഏപ്രിലിൽ പൂർത്തീകരിക്കാൻ ഉദേശിച്ച പദ്ധതി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പൂർണസജ്ജമാക്കിയിരുന്നു. മറ്റു ജില്ലകളിലെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനിടെയാണ് ലോക്ക് ഡൗൺ തടസമായത്. ഭാവിയിൽ വിചാരണ ഉൾപ്പെടെയുള്ള കോടതി നടപടികൾക്കായി വീഡിയോ കോൺഫറൻസിങ് സംവിധാനം കൂടുതൽ പ്രയോജനപ്പെടുത്താൽ ലോക് ഡൗൺ കാലത്തെ അനുഭവം ഗുണകരമായതായി ജയിൽ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.