തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി ജാഹിർ ഹുസൈൻ കോടതിയിൽ നേരിട്ടെത്തി കീഴടങ്ങി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഉച്ചയോടെയാണ് സംഭവം. ഈ മാസം ആറാം തിയ്യതിയാണ് കൊലക്കേസ് പ്രതി ജയിലിൽ നിന്ന് ചാടി പോയത്.
2004,2009 എന്നീ വർഷങ്ങളിലും ഇയാൾ ജയിൽ ചാടിയിരുന്നു. വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് കോടതി 2017ലാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ALSO READ: തിരുനൽവേലിയില്‍ ഒരാഴ്‌ചയ്‌ക്കിടെ 5 കൊലപാതകം ; 8 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പൊലീസ്
ഈ മാസം ആറിന് രാവിലെ ഒൻപത് മണിയോടെയാണ് പ്രതി ജയിൽ ചാടിയ വിവരം ഉദ്യോഗസ്ഥര്‍ അറിയുന്നത്. ഇതേ തുടർന്ന് അസി. പ്രിസൺ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ജയിൽ മേധാവി ഉത്തരവിടുകയും ചെയ്‌തിരുന്നു.