ETV Bharat / state

എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതികളെ വിട്ടയച്ച് കോടതി - എക്സൈസ് ഉദ്യോഗസ്ഥൻ

മുൻവൈരാഗ്യത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥനായ ശ്രീകാന്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മധു, സാജൻ, സലിം, സെബിൻ ജോർജ്, ഷിബു, ബിജു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

murder attempt  murder attempt accused was acquitted  accused in the attempted murder case acquitted  thiruvananthapuram crime news  പ്രതികളെ വിട്ടയച്ച് കോടതി  എക്സൈസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമം  എക്സൈസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ച പ്രതികൾ  ശ്രീകാന്തിനെ കൊലപ്പെടുത്താൻ ശ്രമം  എക്‌സൈസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ച കേസ്  കൊലപാതക ശ്രമം  കൊലപാതക ശ്രമം പ്രതികളെ വെറുതെ വിട്ടു  തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കേടതി  ജഡ്‌ജി വിഷ്‌ണു  പാലോട് പൊലീസ് സ്റ്റേഷൻ  palod police station  എക്സൈസ്  എക്സൈസ് ഉദ്യോഗസ്ഥൻ  കോടതി വിധ
കോടതി
author img

By

Published : Mar 2, 2023, 1:40 PM IST

തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥനായ ശ്രീകാന്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ആറ് പ്രതികളെയും കോടതി വെറുതെ വിട്ടു. വിചാരണ ഘട്ടത്തിൽ കൊലപാതക ശ്രമം നടന്ന സ്ഥലം പോലും വ്യക്തത വരുത്തുവാൻ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഉത്തരവിൽ കോടതി പരാമർശിക്കുന്നു.

കാട്ടിലക്കുഴി മധു എന്ന മധു, സജു എന്ന സാജൻ, കറുപ്പൻ എന്ന സലിം, സെബിൻ ജോർജ്, ഷിബു, ബിജു എന്നീ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കേടതി ജഡ്‌ജി വിഷ്‌ണുവിന്‍റേതാണ് ഉത്തരവ്. 2015 ജൂലൈ 22-ാം തിയതി രാവിലെ ഒമ്പത് മണിക്കാണ് കേസിനാസ്‌പദമായ സംഭവം.

പാലോട് പൊലീസ് സ്റ്റേഷന് കീഴിൽ ചിറ്റൂർ കാട്ടിലക്കുഴി ജങ്‌ഷന് സമീപത്തുവച്ച് എക്സൈസ് ഉദ്യോഗസ്ഥനായ ശ്രീകാന്തിനെ പ്രതികൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. മുൻ വൈരാഗ്യത്തിന്‍റെ പേരിലായിരുന്നു ആക്രമണം. പ്രതികൾക്ക് വേണ്ടി അഡ്വ. സറീന ഷംസുദ്ദീൻ, ശ്വേത എൽസ ജിജു എന്നിവർ ഹാജരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.