ETV Bharat / state

കാട്ടാക്കട ഉറിയാക്കോട് റോഡ് മരണക്കെണിയാകുന്നു

വെള്ളനാട്, കാട്ടാക്കട, പേയാട് എന്നീ മൂന്ന് സ്ഥലങ്ങളിലേക്കുള്ള റോഡുകൾ സംഗമിക്കുന്ന പ്രാധാന്യമേറിയ റോഡിലാണ് മരണം പതിയിരിക്കുന്ന അപകട കുഴികൾ ഉള്ളത്

author img

By

Published : Nov 1, 2020, 9:25 PM IST

തിരുവനന്തപുരം  കാട്ടാക്കട ഉറിയാക്കോട് റോഡ്  റോഡപകടങ്ങൾ തുടർ കഥ  വെള്ളനാട്  പേയാട്
കാട്ടാക്കട ഉറിയാക്കോട് റോഡ് മരണക്കെണിയാകുന്നു

തിരുവനന്തപുരം: കാട്ടാക്കട ഉറിയാക്കോട് റോഡ് തകർന്നിട്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും അധികൃതർ മൗനം പാലിക്കുന്നതായി പരാതി. ഇവിടെ റോഡപകടങ്ങൾ തുടർ കഥകൾ ആകുമ്പോൾ കാട്ടാക്കട ഉറിയാക്കോട് റോഡിലൂടെ യാത്രചെയ്യുന്നത് നാട്ടുകാർക്ക് പേടി സ്വപ്നമായി മാറുകയാണ്. വെള്ളനാട്, കാട്ടാക്കട, പേയാട് എന്നീ മൂന്ന് സ്ഥലങ്ങളിലേക്കുള്ള റോഡുകൾ സംഗമിക്കുന്ന യാത്രാ പ്രാധാന്യമേറിയ റോഡിലാണ് മരണം പതിയിരിക്കുന്ന അപകട കുഴികൾ ഉള്ളത്. അപകടങ്ങൾക്ക് സാധ്യതയേറിയ കൊടും വളവിൽ തുടങ്ങി ഒന്നര കിലോമീറ്ററിന് ഉള്ളിൽ 200ലധികം കുഴികളാണുള്ളത്. മഴക്കാലമായതോടെ അപകടങ്ങൾ ഇരട്ടിയായി. ഇരുചക്ര വാഹനങ്ങളിൽ സ്ത്രീകളുൾപ്പെടെയുള്ള യാത്രയികരാണ് അപകടത്തിൽപ്പെടുന്നത്.

പത്തു വർഷകാല ഗ്യാരണ്ടി എഗ്രിമെന്‍റുകളിലാണ് ബി.എം.ബി.സി, ഹൈടെക് എന്നൊക്കെയുള്ള പേരുകളിൽ റോഡ് നവീകരണം നടത്തിയത്. എന്നാൽ ഒരു മഴക്കാലത്തെ മറികടക്കാൻ പോലും റോഡിന് സാധിച്ചില്ല. റോഡിന്‍റെ പല സ്ഥലങ്ങളിലും കൊട്ടിഘോഷിച്ച് ടാറിങ്ങുകൾ നടത്തിയിരുന്നു. ചിലർക്ക് കമ്മിഷൻ കൈപ്പറ്റാനുള്ള അവസരമാണ് ടാറിങ്ങിലൂടെ നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.