ETV Bharat / state

സെക്രട്ടേറിയറ്റില്‍ എട്ട് പേര്‍ക്ക് കൊവിഡ്; മന്ത്രി എ.സി മൊയ്തീന്‍ നിരീക്ഷണത്തില്‍ - അനക്സ് ബ്ലോക്ക് അടച്ചു

മന്ത്രി എ.സി മൊയ്തീന്‍റെ ഓഫീസിലെ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ അഞ്ചാം നില അടച്ചു.

AC moitheen under covid observation  AC moitheen  covid confirmed  സെക്രട്ടേറിയറ്റ്  കൊവിഡ്  എ.സി മൊയ്തീന്‍  അനക്സ് ബ്ലോക്ക് അടച്ചു  തിരുവനന്തപുരം
സെക്രട്ടേറിയറ്റില്‍ എട്ട് പേര്‍ക്ക് കൊവിഡ്; എ.സി മൊയ്തീന്‍ നിരീക്ഷണത്തില്‍
author img

By

Published : Aug 26, 2020, 3:19 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ നടത്തിയ പരിശോധനയിൽ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി എ.സി മൊയ്തീന്‍റെ ഓഫീസിലെ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ അഞ്ചാം നില അടച്ചു. മന്ത്രി എ.സി മൊയ്തീൻ നിരീക്ഷണത്തിൽ പോയി. 200 പേരെ പരിശോധിച്ചപ്പോഴാണ് എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ 106 തടവുകാർ കൂടി കൊവിഡ് നെഗറ്റീവായി. ഇതോടെ രോഗമുക്തരായ തടവുകാരുടെ എണ്ണം 429 ആയി. 61 പേർ പോസിറ്റിവ് ആയി തുടരുന്നു. ഇന്ന് 115 തടവുകാർക്കാണ് പരിശോധന നടത്തിയത്. 35 ജീവനക്കാർക്ക് പരിശോധന നടത്തിയപ്പോൾ എല്ലാവരും നെഗറ്റീവായി. കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിൽ പരിശോധന നടത്തിയ ജയിൽ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.