തിരുവനന്തപുരം : സംസ്ഥാനത്ത് 40 വയസിന് മുകളിലുള്ളവര്‍ക്ക് എസ്‌എംഎസ് വഴി കൊവിഡ് വാക്‌സിനേഷനായി ബുക്ക് ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന മുറയ്‌ക്ക് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇത് സംബന്ധിച്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
പരിശീലനത്തില്‍ പങ്കെടുക്കുന്ന പൊലീസ് ട്രെയിനികള്‍, സാമൂഹ്യസന്നദ്ധ സേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌ത ഫീല്‍ഡ് സന്നദ്ധപ്രവര്‍ത്തകർ, ഐഎംഡി, കൊച്ചി മെട്രോ എന്നിവിടങ്ങളിലെ ഫീല്‍ഡ് സ്റ്റാഫ് എന്നിവരെ വാക്‌സിനേഷന്‍ ഫ്രണ്ട് ലൈന്‍ തൊഴിലാളികളായി പരിഗണിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
Read more: ഇന്ന് 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 174 മരണം
കൂടാതെ പഠനാവശ്യങ്ങള്‍ക്കും, തൊഴിലിനുമായി വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കിയ വാക്‌സിനേഷന്‍ ഇളവുകള്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കും നല്‍കും. ആദിവാസി വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നോക്കാതെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനും തീരുമാനമായി.