ETV Bharat / state

അഭയ കേസിൻ്റെ വിധി നാളെ

author img

By

Published : Dec 21, 2020, 12:15 PM IST

1992 മാർച്ച് 27ന് കോട്ടയം പയസ് ടെൻ്റ് കോൺവെൻ്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട അഭയ കേസിൻ്റെ വിധിയാണ് 28 വർഷത്തിന് ശേഷം നാളെ കോടതി പറയുന്നത്.

സിസ്റ്റർ അഭയകൊലക്കേസ്  സിബിഐ കോടതി  സാക്ഷികളെ കോടതിയിൽ വിസ്തരിക്കും  കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വർഷ പ്രീ-ഡിഗ്രി വിദ്യാർത്ഥിനി  Abhaya case verdict  Abhaya case verdict tomorrow
അഭയ കേസിൻ്റെ വിധി നാളെ

തിരുവനന്തപുരം: 28 വർഷം മുൻപ് നടന്ന കൊലപാതക കേസിൻ്റെ വിധി നാളെ കോടതി പറയും. 2019 ഓഗസ്റ്റ് 26 മുതൽ സി.ബി.ഐ കോടതയിൽ അഭയ കേസിൻ്റെ വിചാരണ ആരംഭിച്ചിരുന്നു. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ആറു മാസത്തോളം വിചാരണ നിർത്തി വച്ചിരുന്നു.

കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ വിചാരണ നിർത്തിവക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി കോടതി തള്ളിയതിനെ തുടർന്ന് കഴിഞ്ഞ ഒക്‌ടോബർ 20 മുതൽ അഭയ കേസിൻ്റെ വിചാരണ സി.ബി.ഐ കോടതിയിൽ പുനഃരാരംഭിച്ചിരുന്നു. 28 വർഷം കാലപ്പഴക്കംചെന്ന കേസായതിനാൽ പല സാക്ഷികളും മരിച്ചു പോയതുകൊണ്ട് പ്രോസിക്യൂഷന് 49 സാക്ഷികളെ മാത്രമാണ് കോടതിയിൽ വിസ്‌തരിക്കാൻ കഴിഞ്ഞത്.

കോട്ടയം ബി.സി.എം കോളജിലെ രണ്ടാം വർഷ പ്രീ-ഡിഗ്രി വിദ്യാർഥിനിയും ക്‌നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെൻ്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്‌ത്രിയായുമായിരുന്നു സിസ്റ്റർ അഭയ. 1992 മാർച്ച് 27ന് കോട്ടയം പയസ് ടെൻ്റ് കോൺവെൻ്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കാണപ്പെട്ടു.

കോട്ടയം ജില്ലയിലെ അരിക്കരയിൽ അയികരകുന്നിൽ തോമസിൻ്റെയും ലീലാമ്മയുടെയും ഏക മകളാണ് അഭയ. അച്ഛൻ തോമസും അമ്മ ലീലാമ്മയും നാലു വർഷം മുൻപ് മരിച്ചു പോയി. സംഭവ ദിവസം പുലർച്ചെ വെള്ളം കുടിക്കാൻ കോൺവെൻ്റിലെ അടുക്കളയിൽ എത്തിയ സിസ്റ്റർ അഭയ, പ്രതികളെ അരുതാത്ത സാഹചര്യത്തിൽ കണ്ടെന്നും ഇക്കാര്യം അഭയ പുറത്തു പറയുമെന്ന് ഭയന്നാണ് കൊലപാതകമെന്നുമാണ് പ്രോസിക്യൂഷൻ കേസ്. തലക്ക് പിന്നിൽ വലതു ചെവിക്ക് സമീപം കോടാലി കൊണ്ട് രണ്ടു തവണ അടിയേറ്റ് അഭയ അബോധവസ്ഥയിൽ വണു. ഇതിനു ശേഷം പ്രതികൾ അഭയയെ കിണറ്റിൽ എറിഞ്ഞു എന്നുമാണ് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നത്.

ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒൻപതര മാസവും അന്വേഷിച്ച് 1993 ജനുവരി 30ന് കോട്ടയം ആർ.ഡി.ഒ കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് റിപ്പോർട്ട് നൽകി. ഹൈക്കോടതിയുടെ നിർദേശ പ്രകാരം 1993 മാർച്ച് 29ന് കേസന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. കേസിൽ ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിലിനെ, സിസ്റ്റർ സെഫി എന്നീ മൂന്നു പ്രതികൾക്കെതിരെ 2009 ജൂലൈ 17ന് സി.ബി.ഐ.ഡി എസ്.പി നന്ദകുമാർ നായർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.