ETV Bharat / state

അഭയ കേസ്‌; ഒന്നാം പ്രതി ഫാ. തോമസ്‌ കോട്ടൂരിന്‍റെ വാദം പൂര്‍ത്തിയായി - cbi court ernakulam

പ്രോസിക്യൂഷന്‍ സാക്ഷികളായി 49 പേരെ കോടതിയില്‍ വിസ്‌തരിച്ചു

അഭയ കേസ്  ഒന്നാം പ്രതി ഫാ. തോമസ്‌ കോട്ടൂരിന്‍റെ വാദം പൂര്‍ത്തിയായി  ഫാ. തോമസ്‌ കോട്ടൂരിന്‍റെ വാദം പൂര്‍ത്തിയായി  cbi court ernakulam  abhaya case
അഭയ കേസ്‌; ഒന്നാം പ്രതി ഫാ. തോമസ്‌ കോട്ടൂരിന്‍റെ വാദം പൂര്‍ത്തിയായി
author img

By

Published : Dec 9, 2020, 7:42 PM IST

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ ഒന്നാം പ്രതി ഫാ. തോമസ്‌ കോട്ടൂരിന്‍റെ വാദം സിബിഐ കോടതിയില്‍ പൂര്‍ത്തിയായി. ഒരു ദിവസം കൊണ്ടാണ് വാദം പൂര്‍ത്തിയായത്. മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയുടെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പ്രതികളുടെ വാദത്തിന് പ്രോസിക്യൂഷന്‍ നാളെ മറുപടി വാദം പറയും. പ്രോസിക്യൂഷന്‍ സാക്ഷികളായി 49 പേരെ കോടതിയില്‍ വിസ്‌തരിച്ചു.

കേസില്‍ താന്‍ നിരപരാധിയാണെന്നും പ്രതികള്‍ മറ്റു പലരുമാണെന്നും ഒന്നാം പ്രതി ഫാ. കോട്ടൂര്‍ കോടതിയില്‍ വാദിച്ചു. സിബിഐ തന്നെ പ്രതിയാക്കിയത് കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ്. ദൃക്‌സാക്ഷിയും പ്രോസിക്യൂഷന്‍റെ മൂന്നാം സാക്ഷിയുമായ അടയ്‌ക്ക രാജു സംഭവ ദിവസം പുലര്‍ച്ചെ കോണ്‍വെന്‍റില്‍ വച്ച് പ്രതികളെ കണ്ടുവെന്ന മൊഴി കോടതി വിശ്വസിക്കരുതെന്നും ഒന്നാം പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു. അതേസമയം ഒന്നാം പ്രതി ഫാ.കോട്ടൂരിന്‍റെ അന്തിമ വാദത്തില്‍ ഒരുഘട്ടത്തിലും അഭയ ആത്മഹത്യ ചെയ്‌തതാണെന്നോ മാനസിക രോഗമുണ്ടായിരുന്നെന്നോ ഉള്ള വാദം ഒന്നാം പ്രതി നടത്താതെ പിന്‍മാറിയത് ശ്രദ്ധേയമാണ്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.