ETV Bharat / state

പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്വം, രാജ്യത്തെ തൊഴിലില്ലായ്‌മക്കെതിരെ ശബ്‌ദമുയര്‍ത്തും : എ.എ.റഹീം

author img

By

Published : Mar 16, 2022, 2:04 PM IST

ജനാധിപത്യം വെല്ലുവിളി നേരിടുമ്പോൾ യുവത്വത്തിന്‍റെ ശബ്‌ദം പാർലമെൻ്റിൽ ഉണ്ടാകണമെന്ന് എ.എ.റഹീം

Rajyasabha seat Kerala  Rajyasabha election 2022  A.A.Raheem CPM  രാജ്യസഭാ തെരഞ്ഞെടുപ്പ് 2022  എ.എ. റഹീം സിപിഎം സ്ഥാര്‍ഥി
പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്വം, രാജ്യത്തെ തൊഴിലില്ലായ്‌മക്കെതിരെ ശബ്‌ദമുയര്‍ത്തുമെന്നും എ.എ.റഹീം

തിരുവനന്തപുരം : പാർട്ടി നൽകിയ അവസരം രാഷ്ട്രീയ പ്രാധാന്യം മനസിലാക്കി വിനിയോഗിക്കുമെന്ന് എ.എ.റഹീം. വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏൽപ്പിച്ചിരിക്കുന്നത്. അംഗങ്ങൾ കുറവാണെങ്കിലും പാർലമെൻ്റിൽ ചലനമുണ്ടാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. അവരോട് ചേർന്ന് നിന്ന് കഴിവിൻ്റെ പരമാവധി പ്രവർത്തിക്കും. രാജ്യത്തെ തൊഴിലില്ലായ്‌മക്കെതിരെയും ശബ്‌ദിക്കുമെന്നും റഹീം പറഞ്ഞു.

ജനാധിപത്യം വെല്ലുവിളി നേരിടുമ്പോൾ യുവത്വത്തിന്‍റെ ശബ്‌ദം പാർലമെൻ്റിൽ വരണം. അത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ഡിവൈഎഫ്ഐക്ക് കിട്ടിയ അംഗീകാരം കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കോൺഗ്രസിൽ രാജ്യസഭാ സ്ഥാനാർഥിയാരെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. അനുഭവങ്ങളിൽ നിന്ന് കോൺഗ്രസ് പാഠം പഠിക്കുന്നില്ലെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും റഹീം പ്രതികരിച്ചു.

Read more: Rajyasabha Election | എ.എ. റഹീം സിപിഎം രാജ്യസഭ സ്ഥാനാര്‍ഥി

എസ്‌എഫ്‌ഐയിലൂടെ രാഷ്‌ട്രീയ രംഗത്തെത്തിയ റഹീം 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വർക്കലയില്‍ നിന്നും എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായി എ.എ.റഹീം മത്സരിച്ചിരുന്നു. എസ്എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായും റഹീം ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. രാഷ്ട്രീയത്തിന് പുറമെ ജേണലിസം ഡിപ്ലോമധാരിയായ അദ്ദേഹം കൈരളി ചാനലിലും പ്രവർത്തിച്ചിട്ടുണ്ട്. പഠനകാലത്ത് കേരള സർവകലാശാല യൂണിയൻ ചെയർമാൻ, കേരള സർവകലാശാല സിൻഡിക്കേറ്റംഗം തുടങ്ങിയ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.