ETV Bharat / state

മുസ്ലീം ലീഗിനെതിരെ വിമര്‍ശനവുമായി എ.വിജയരാഘവന്‍ - സി.പി.എം മുഖപത്രം

സി.പി.എം മുഖപത്രമായ ദേശഭിമാനിയിലെ ലേഖനത്തിലാണ് മുസ്ലീം ലീഗിനെതിരെ എ.വിജയരാഘവന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

മുസ്ലീം ലീഗിനെതിരെ വിമര്‍ശനവുമായി എ.വിജയരാഘവന്‍  മുസ്ലീം ലീഗ്  എ.വിജയരാഘവന്‍  സി.പി.എം സംസ്ഥാന സെക്രട്ടറി  എ.വിജയരാഘവന്‍  സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍  A. Vijayaraghavan criticizes Muslim League  A. Vijayaraghavan  A. Vijayaraghavan Muslim League  Muslim League  cpm state secretary  ദേശഭിമാനി  സി.പി.എം മുഖപത്രം  deshabhimani
മുസ്ലീം ലീഗിനെതിരെ വിമര്‍ശനവുമായി എ.വിജയരാഘവന്‍
author img

By

Published : Feb 1, 2021, 10:37 AM IST

തിരുവനന്തപുരം:മുസ്ലീം ലീഗിനെതിരെ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. മുന്നോക്ക സംവരണത്തിലടക്കം ലീഗ് ധ്രുവീകരണത്തിന് ശ്രമിച്ചു എന്നാണ് വിജയരാഘവന്‍റെ ആരോപണം.

സി.പി.എം മുഖപത്രമായ ദേശഭിമാനിയിലെ ലേഖനത്തിലാണ് മുസ്ലീം ലീഗിനെതിരെ എ.വിജയരാഘവന്‍ മുന്നാക്ക സംവരണത്തിലടക്കം ലീഗ് ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന വിമര്‍ശനം ഉന്നയിച്ചിരിക്കുന്നതെന്നും മുന്നോക്ക സംവരണത്തെ മുസ്ലീം ഏകീകരണത്തിനായാണ് ലീഗ് ഉപയോഗിച്ചതെന്നും ഈ സംവരണത്തിനെതിരെ കേരളത്തില്‍ രംഗത്തിറങ്ങിയത് വര്‍ഗീയ സംഘടനകളാണെന്നും അതേ രീതി തന്നെയാണ് മുസ്ലീം ലീഗും പിന്‍തുടര്‍ന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു. മറ്റു സാമുദായിക സംഘടനകളെ കൂടി രംഗത്തിറക്കി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ലീഗ് ശ്രമിച്ചത്.

മുന്നാക്ക സംവരണം യുഡിഎഫിന്‍റെ നയമായിട്ടു പോലും ലീഗിന്‍റെ ഈ നിലപാടിനെതിരെ കോണ്‍ഗ്രസ് ഒരക്ഷരം പോലും പ്രതികരിക്കാന്‍ തയാറായില്ലെന്നും വിജയരാഘന്‍ വിമര്‍ശിച്ചു. ഇത്തരത്തിലുള്ള വര്‍ഗീയ ധ്രുവീകരണം കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തും. ഹിന്ദു വര്‍ഗീയതയെ എതിര്‍ക്കാനെന്ന പേരില്‍ ന്യൂനപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുന്നത് ആത്യന്തികമായി ഹിന്ദുത്വ ശക്തികളെ ശക്തിപ്പെടുത്തലാകുമെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ലാഭത്തിനുവേണ്ടി വര്‍ഗീയ കൂട്ടുകെട്ടുകള്‍ തരാതരംപോലെ രൂപപ്പെടുത്തുന്ന ശൈലിയാണ് കേരളത്തിലെ കോണ്‍ഗ്രസിനുള്ളതെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ വോട്ടുകള്‍ കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അവര്‍ ഫലപ്രദമായി ഉപയോഗിച്ചാണ് വിജയം നേടിയതെന്നും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ വര്‍ഗീയ കൂട്ടുകെട്ടിനെ കൂടുതല്‍ വിപുലീകരിക്കാന്‍ യുഡിഎഫ് തയ്യാറായെന്നും വിജയരാഘന്‍ വ്യക്തമാക്കി.

ജമാഅത്തെ ഇസ്ലാമിയെക്കൂടി മുന്നണിയില്‍ ചേര്‍ത്തും ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയും വിപുലീകരിച്ച ആ മുന്നണിക്ക് കനത്ത തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനില്‍ക്കെ കോണ്‍ഗ്രസിന്‍റെ ജമാ അത്തെ ഇസ്ലാമി ബന്ധം തുടരുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാതെ, സിപിഐ എം വര്‍ഗീയത പറയുന്നുവെന്ന വിചിത്രവാദമാണ് അവര്‍ നടത്തിയതെന്നും എന്നാല്‍, കോണ്‍ഗ്രസ്-- ജമാഅത്തെ ഇസ്ലാമി ബന്ധത്തിന്റെ പിന്നാമ്പുറ കഥകള്‍ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ മാധ്യമം ദിനപത്രത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയത തലപൊക്കുന്നതും വളരുന്നതും ബിജെപിയുടെ ആവശ്യമാണെന്ന് കോണ്‍ഗ്രസ് ഇനി തിരിച്ചറിയണമെന്നും ന്യൂനപക്ഷ വര്‍ഗീയത ചൂണ്ടിക്കാണിച്ചാണ് ഹിന്ദു വര്‍ഗീയത ബിജെപി വളര്‍ത്തുന്നതെന്നും ലേഖനത്തില്‍ വിജയരാഘവന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.