തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് അനുമതി നൽകാത്ത ഗവർണറുടെ നടപടി തെറ്റായ കീഴ്വഴക്കമെന്ന് എല്‍ഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ. സർക്കാരാണ് നിയമസഭയുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത്. ജനകീയ വിഷയം ചർച്ച ചെയ്യാൻ സഭ കൂടാനുള്ള സർക്കാരിന്റെ അഭിപ്രായം ജനാധിപത്യ പ്രവർത്തനത്തിന്റെ ഭാഗമാണ്.
സർക്കാർ ഭരണഘടനാപരമായ കാര്യം മാത്രമാണ് ചെയ്തതെന്നും ഗവർണർ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ തന്നെ പരിഹാര നടപടികളെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.