ETV Bharat / state

'കോൺഗ്രസ് ജനാധിപത്യരഹിതം'; സിപിഎം മുഖപത്രത്തിൽ കോൺഗ്രസിനെതിരെ എ.വിജയരാഘവൻ - സിപിഎം മുഖപത്രം

ജനാധിപത്യപരമായ സംഘടന തെരഞ്ഞെടുപ്പ് കോൺഗ്രസിലില്ലെന്നും കോൺഗ്രസ് വിട്ടുവരുന്നവരെ സിപിഎം സ്വീകരിക്കുമെന്നും എ.വിജയരാഘവൻ ലേഖനത്തിൽ വ്യക്തമാക്കുന്നു.

A Vijayaraghavan against congress in cpm mouthpiece  A Vijayaraghavan  congress  mouthpiece  സിപിഎം മുഖപത്രത്തിൽ കോൺഗ്രസിനെതിരെ എ.വിജയരാഘവൻ  എ.വിജയരാഘവൻ  കോൺഗ്രസ്  സിപിഎം മുഖപത്രം  സിപിഎം
സിപിഎം മുഖപത്രത്തിൽ കോൺഗ്രസിനെതിരെ എ.വിജയരാഘവൻ
author img

By

Published : Sep 3, 2021, 10:37 AM IST

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ്റെ ലേഖനം സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ. ജനാധിപത്യപരമായ സംഘടന തെരഞ്ഞെടുപ്പ് കോൺഗ്രസിലില്ലെന്നും കോൺഗ്രസ് വിട്ടുവരുന്നവരെ സിപിഎം സ്വീകരിക്കുമെന്നും എ.വിജയരാഘവൻ ലേഖനത്തിൽ വ്യക്തമാക്കുന്നു.

എൽഡിഎഫിന് തുടർഭരണം ലഭിച്ചാൽ യുഡിഎഫിൻ്റെ തകർച്ചയുടെ വേഗത വർധിക്കുമെന്ന സിപിഎമ്മിൻ്റെ വിലയിരുത്തൽ ശരിയായിരുന്നുവെന്നാണ് ഡിസിസി പുനഃസംഘടനയെ തുടർന്ന് കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി വ്യക്തമാക്കുന്നതെന്ന് ലേഖനം വിശദീകരിക്കുന്നു.

'കോൺഗ്രസ് വിട്ടുവരുന്നവരെ സ്വാഗതം ചെയ്യുന്നു'

നെഹ്റുവിനു ശേഷം ഇന്ദിര ഗാന്ധിയുടെ കാലത്ത് കോൺഗ്രസിലെ ജനാധിപത്യ പ്രക്രിയ അവസാനിച്ചു. ഈ പാർട്ടിയെ എന്തുകൊണ്ടാണ് ബൂർഷ്വാ മാധ്യമങ്ങൾ ജനാധിപത്യ കക്ഷിയെന്ന് വിളിക്കുന്നതെന്ന് ചിന്തിക്കേണ്ടതാണ്. ജനാധിപത്യരഹിതമായ പ്രവർത്തനശൈലിയും മൃദുഹിന്ദുത്വ സമീപനവും സാമ്പത്തിക ഉദാരവത്കരണത്തിൽ ബിജെപിയുമായുള്ള മത്സരവുമൊക്കെയാണ് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിൽ നിന്ന് ആളുകൾ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നതിന് കാരണമെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

കേരളത്തിൽ തോറ്റാൽ ബിജെപി വളരുമെന്നു പ്രചരിപ്പിച്ചത് ചില കോൺഗ്രസ് നേതാക്കൾ തന്നെ ആയിരുന്നു. അവർക്ക് മറ്റു ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. വ്യാമോഹമുക്തരായി കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് വരുന്ന ബഹുജനങ്ങളെ സിപിഎം സ്വാഗതം ചെയ്യും. അതിനെ കോൺഗ്രസിൻ്റെ കാര്യങ്ങളിലുള്ള ഇടപെടലായി ദുർവ്യാഖ്യാനിച്ചിട്ട് കാര്യമില്ലെന്നും എ.വിജയരാഘവൻ പറയുന്നു.

'കോൺഗ്രസിന് ബിജെപിയോടുള്ളത് മൃദുസമീപനം'

രാഷ്ട്രീയവും സാമ്പത്തികവുമായ നയങ്ങളുടെ പേരിൽ കോൺഗ്രസിൽ തർക്കമില്ല. ബിജെപിയോടുള്ള മൃദുസമീപനത്തിൽ ആർക്കും എതിർപ്പില്ല. ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കുന്നതിൽ തർക്കമില്ല. ഒരേസമയം ബിജെപിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും തോളിൽ കയ്യിടുന്ന നയത്തിലും യോജിപ്പാണ്.

ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിലൂടെ ജനസമ്മതി ആർജ്ജിച്ച നേതൃത്വം എന്ന നിലയിലല്ല, പ്രബല നേതാക്കന്മാർക്ക് ചുറ്റും അണിനിരന്ന് നിയമനം കരസ്ഥമാക്കിയവരുടെ കൂട്ടം എന്ന നിലയിലാണ് ഇന്നത്തെ കോൺഗ്രസ് നേതൃത്വം പ്രവർത്തിക്കുന്നതെന്നും ലേഖനം ആരോപിക്കുന്നു.

Also Read: കഴിഞ്ഞ വര്‍ഷത്തെ പ്ലസ്ടു ഫീസ് ഒഴിവാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.