ETV Bharat / state

കോണ്‍ഗ്രസ് നേരിടാൻ പോകുന്നത് വലിയ തകര്‍ച്ചയെന്ന് എ വിജയരാഘവന്‍

ബിജെപിയുമായി വോട്ടുകച്ചവടം നടത്തി എളുപ്പവഴിയില്‍ ഭൂരിപക്ഷം നേടാനാണ് യുഡിഎഫ് ശ്രമിച്ചതെന്ന് എ.വിജയ രാഘവൻ.

സിപിഎം സംസ്ഥാന സെക്രട്ടറി  എ.വിജയരാഘവന്‍  A. Vijayaraghavan  LDF  UDF  kerala election result
വലിയ തകർച്ചയാണ് കോണ്‍ഗ്രസ് നേരിടാൻ പോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍
author img

By

Published : May 4, 2021, 7:16 PM IST

Updated : May 4, 2021, 10:23 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് നേരിടാൻ പോകുന്നത് വലിയ തകര്‍ച്ചയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ബിജെപിയുമായി വോട്ടുകച്ചവടം നടത്തി എളുപ്പവഴിയില്‍ ഭൂരിപക്ഷം നേടാനാണ് യുഡിഎഫ് ശ്രമിച്ചത്. വോട്ടുകച്ചവടം നടന്നുവെന്നത് എല്ലാവര്‍ക്കും വ്യക്തമായ കാര്യമാണ്. വോട്ടിങ്ങ് നില പരിശോധിച്ചാല്‍ ഇത് മനസിലാകും. എന്നാല്‍ ജനങ്ങള്‍ അതിനും മുകളില്‍ തീരുമാനമെടുത്തു.

കോണ്‍ഗ്രസ് നേരിടാൻ പോകുന്നത് വലിയ തകര്‍ച്ചയെന്ന് എ വിജയരാഘവന്‍

Also Read:തോറ്റ് തോറ്റ് ഇല്ലാതാകുന്നവർ, നിലനില്‍പ്പ് നഷ്ടപ്പെട്ടവരും തുരുത്ത് തേടുന്നവരും

സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെ തകർക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു. അതിന് കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകി. ഇടതുമുന്നണിയുടെ തുടര്‍ ഭരണം ഇല്ലാതാക്കണമെന്ന് എന്‍എസ്എസ് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഈ നിലപാട് സമുദായാംഗങ്ങള്‍ തന്നെ തള്ളിക്കളഞ്ഞു.

നല്ല ഭരണത്തിനുള്ള ജന പിന്തുണ ലഭിച്ചതുകൊണ്ടാണ് എല്ലാ ഗൂഢാലോചനകളെയും തകര്‍ക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചത്. വലിയ തോതിലുള്ള രാഷ്‌ട്രീയ പൊളിച്ചെഴുത്തുകൾ കേരളത്തിൽ ഉണ്ടാകും. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും പൂർത്തീകരിക്കുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Last Updated : May 4, 2021, 10:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.