തിരുവനന്തപുരം: നെയ്യാറ്റിൻകര കാരക്കോണത്ത് ആൾ താമസമില്ലാത്ത വീട്ടിനുള്ളികളിൽ മൂന്നു മാസത്തിലധികം പഴക്കമുള്ള പുരുഷന്‍റേത് എന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി.തിരുവനന്തപുരം തിരുമല സ്വദേശി വസന്തകുമാരിയുടെ ഉടമസ്ഥതയിലുള്ള വീടാണിത്.വർഷങ്ങളായി ഇവിടെ ആൾതാമസമില്ല.തൂങ്ങിയ നിലയിലായിരുന്നു അസ്ഥികൂടം.ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ശരീരത്തിന്‍റെ പലഭാഗങ്ങളും പട്ടികടിച്ചു പല സ്ഥലങ്ങളിൽ കിടന്ന നിലയിലായിരുന്നു. വിറകു ശേഖരിക്കാൻ എത്തിയ പ്രദേശവാസിയാണ് വീട്ടിനുള്ളിൽ പട്ടികളുടെ ബഹളം കേട്ടത്തിനെ തുടന്ന് വീട്ടിൽ കയറി നോക്കിയത്.തുടർന്ന് ഇവർ വെള്ളറട പൊലീസിൽ അറിയിക്കുകയാരുന്നു. പൊലീസെത്തി പരിശോധനക്ക് ശേഷം അസ്ഥികൂടം പോസ്റ്റ് മാർട്ടത്തിനു അയച്ചു. അസ്ഥികൂടത്തിൽ അടിവസ്ത്രം മാത്രമായിരുന്നു ഉണ്ടായിരുന്നത്. സമീപത്തായി മദ്യക്കുപ്പികളും വിഷ കുപ്പിയും പൊലീസ് കണ്ടെത്തി. നാല് മാസം മുമ്പ് പ്രദേശത്തു നിന്ന് കാണാതായ ഒരാളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.