ETV Bharat / state

തിരുവനന്തപുരത്ത് റോഡ് ഉപരോധിച്ച്‌ അഭിഭാഷകര്‍

പ്രതിയെ വിട്ടയച്ചുവെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരത്ത് അഭിഭാഷകസംഘം റോഡ് ഉപരോധിച്ചു. മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച അഭിഭാഷകസംഘം അസഭ്യം പറയുകയും ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്‌തു.

lawyers blocked the road  Thiruvananthapuram  റോഡ് ഉപരോധിച്ച്‌ അഭിഭാഷകസംഘം  മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച അഭിഭാഷകസംഘം  തിരുവനന്തപുരം
തിരുവനന്തപുരത്ത് റോഡ് ഉപരോധിച്ച്‌ അഭിഭാഷകസംഘം
author img

By

Published : Feb 18, 2023, 11:21 AM IST

തിരുവനന്തപുരം: കാറിന് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന്‌ അഭിഭാഷകരുമായുണ്ടായ ഏറ്റമുട്ടലില്‍ പ്രതിയെ വിട്ടയച്ചുവെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് അഭിഭാഷകര്‍ റോഡ് ഉപരോധിച്ചു. വിവരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുകയും അസഭ്യം പറയുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്‌തു.

ഇന്നലെ രാവിലെ 10 മണിയോടെയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ആക്കുളം ഭാഗത്ത് നിന്ന് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന ഹരികൃഷ്‌ണന്‍, അരവിന്ദ് എന്നീ അഭിഭാഷകര്‍ മറ്റൊരു കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് തര്‍ക്കം ആരംഭിച്ചത്. തുടര്‍ന്ന് ഇവര്‍ കാറിനകത്ത് ഉണ്ടായിരുന്ന അനൂപിനും ഭാര്യക്കുമെതിരെ അസഭ്യരീതിയിലുള്ള ആംഗ്യം കാണിക്കുകയായിരുന്നു. തര്‍ക്കത്തില്‍ ഇരുവിഭാഗവും പേട്ട പോലീസ് സ്‌റ്റേഷനില്‍ പരാതി നൽകി.

ഇരുവരെയും കസ്‌റ്റഡിയിലെടുത്ത് പോലീസ് വിട്ടയച്ചിരുന്നു. എന്നാല്‍ വധശ്രമത്തിന് പരാതി നൽകിയ പ്രതിയെ വിട്ടയച്ചുവെന്ന് ആരോപിച്ച് അഭിഭാഷകരുടെ സംഘം വൈകിട്ടോടെ പോലീസ്‌ സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. പോലീസുമായുള്ള തര്‍ക്കത്തിനെതുടർന്ന് ഇവര്‍ റോഡ് ഉപരോധിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ഡിസിപി അജിത്ത്, ശംഖുമുഖം എസിപി പൃഥ്വിരാജ് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് രാത്രി പത്ത് മണിയോടെ അഭിഭാഷകർ റോഡ് ഉപരോധം അവസാനിപ്പിച്ചത്.

പൊലീസ് സ്റ്റേഷൻ ഉപരോധത്തെ തുടര്‍ന്ന് ബൈപ്പാസില്‍ നിന്നും നഗരത്തിലേക്ക് വരുന്ന റോഡില്‍ ഏറെ നേരത്തെ ഗതാഗത സ്‌തംഭനവുമുണ്ടായി. ഇതിനിടയില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ഥലത്ത് എത്തിയ മാധ്യമപ്രവര്‍ത്തകരോട് അഭിഭാഷകസംഘം കയർത്ത് സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്‌തു.

റോഡ് ഉപരോധത്തിൻ്റെ ഫോട്ടോ എടുത്ത മാധ്യമപ്രവര്‍ത്തകൻ്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത സംഘം ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും നീക്കം ചെയ്യുകയും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനോട് ഉടന്‍ തന്നെ അവിടെ നിന്ന് മാറാനും ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.