തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് 900 പുതിയ ബസുകൾ വാങ്ങാൻ അനുമതി. ഇതിന് ധനമന്ത്രി തോമസ് ഐസക് അനുകൂല സമീപനമറിയിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കെഎസ്‌ആർടിസി യൂണിയനുകളുമായി സർക്കാർ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിലാണ് പുതിയ ബസുകൾ വാങ്ങുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്താൻ തീരുമാനിച്ചത്.
എന്നാൽ കിഫ്ബി വഴി തുക അനുവദിക്കുന്നതിന് വ്യവസ്ഥകൾ ബാധകമാണ്. ഫണ്ട് ലഭ്യമാകാൻ ഡിപ്പോകൾ ഈടുനൽകേണ്ടി വരും. തിരിച്ചടവായി ഏഴ് ഡിപ്പോകളിലെ വരുമാനമാണ് കിഫ്ബിക്ക് നൽകേണ്ടത്. ഇനി 28 ഡിപ്പോകൾ മാത്രമേ പണയപ്പെടുത്താനുള്ളൂ. ഇതുകൂടി പണയപ്പെടുത്തിയാല്‍ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ല. അതിനാൽ വ്യവസ്ഥകളിൽ ഇളവ് നൽകാനായിരുന്നു തീരുമാനം. തിരിച്ചടവ് തല്‍ക്കാലം വേണ്ടെന്നുവെക്കാനും 3.25% പലിശയിളവ് നൽകാനുമാണ് ആലോചന. അതേസമയം വ്യവസ്ഥകളിൽ ഇളവ് വരുത്തേണ്ടതിനാൽ കിഫ്‌ബി ഇതുവരെ യോജിപ്പ് പ്രകടപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ കിഫ്ബി ബോർഡ് യോഗം ചേർന്നാകും അന്തിമ തീരുമാനമെടുക്കുക.