നടന വിസ്‌മയം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' ഇന്ന് (ഡിസംബര്‍ 25) ക്രിസ്‌മസ് ദിനത്തില്‍ റിലീസായിരിക്കുകയാണ്. 47 വർഷത്തെ അഭിനയ ജീവിതത്തിനിടയിലാണ് മോഹൻലാൽ സിനിമ സംവിധായകന്‍റെ കുപ്പമായമണിഞ്ഞത്. അതുകൊണ്ട് തന്നെ സിനിമ പ്രേമികളും ആരാധകരും മോഹന്‍ലാലിന്‍റെ സഹപ്രവര്‍ത്തകരും ഒരുപോലെയാണ് ഈ ചിത്രത്തിനായി കാത്തിരുന്നത്.
ചിത്രത്തിന്‍റെ പ്രഖ്യാപനം മുതൽ പ്രതീക്ഷകളും വാനോളമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ പ്രദർശനം കഴിയുമ്പോൾ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പ്രേക്ഷക പ്രതികരണം എത്രത്തോളമാണെന്ന് നോക്കാം. മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ത്രീഡിയെന്നാണ് സിനിമ കണ്ടവര്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. ബറോസിൽ മോഹൻലാല്‍ പാടി എന്നതും ചിത്രത്തിന്‍റെ മറ്റൊരു ആകര്‍ഷണമാണ്. മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് ആരാധകരുടെ അഭിപ്രായം.
കുട്ടികളുടെ ഫാന്‍റസി വിഭാഗത്തില്‍പ്പെടുന്ന ബറോസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ആശിര്‍വാദിന്‍റെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ബറോസ്.
അതേസമയം 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയുടെ പട്ടികയിൽ ബറോസിന് മുന്നിലെത്താൻ സാധിക്കുമോയെന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. ബറോസിന്‍റെ റിലീസ് പാൻ ഇന്ത്യ ചിത്രമായിട്ടാണ് എന്നതും പ്രത്യേകതയാണ്. കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം ബറോസ് നേടി. ലോകത്തിലെ ഏറ്റവും മികച്ച കലാകാരന്മാരും സംഗീതഞ്ജരുമാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചിത്രത്തിന്‍റെ ട്രെയിലറിനും പ്രൊമോ ഗാനത്തിനുമൊക്കെ ഗംഭീര പ്രതികരണമാണ് കാഴ്‌ക്കാരില്‍ നിന്നും ലഭിച്ചത്. 19 കാരനായ സംഗീത വിസ്‌മയമായി അറിയപ്പെടുന്ന ലിഡിയന്‍ നാദസ്വരം ആണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാന കഥാപാത്രമായ വൂഡോയുടെ ക്യാരക്‌ടര്‍ വീഡിയോ പുറത്തിറക്കിയിരുന്നു. ഇതിനും മികച്ച രീതിയിലുള്ള പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
#Barroz3D Positive Reviews From Telugu Premiere 💯
— Content Media (@Content__Media) December 24, 2024
Top Notch 3D and VFX works.
Treat for Family Audience this Holiday Season 🙌🏾#Barroz @Mohanlal ❤️🔥 pic.twitter.com/NZZH4lVvrZ
റിലീസിനു മുന്നോടിയായി നടത്തിയ പ്രിവ്യൂ ഷോയ്ക്കും മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും പ്രതിഭാശാലികളായ സാങ്കേതിക വിദഗ്‌ധരും അഭിനേതാക്കളും സംഗീതഞ്ജരുമാണ് ഈ സിനിമയ്ക്കായി അണിനിരക്കുന്നത്.
വന്‍ പ്രേക്ഷക പ്രതികരണത്തോടെ റിലീസായ ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' ആഷിഖ് അബു സംവിധാനം ചെയ്‌ത 'റൈഫിള്‍ ക്ലബ്', വരുണ്‍ കീര്‍ത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന 'ബേബി ജോണ്‍' എന്നിവയും 'ബറോസി'നോട് ഏറ്റുമുട്ടാനുണ്ടാകും. അതുകൊണ്ട് ഇത്തവണത്തെ ക്രിസ്‌മസിന് ആരാകും തിയേറ്റര്‍ ഭരിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേസമയം ബറോസിന്‍റെ അഡ്വാന്‍സ് ബുക്കിങ് 22 ന് രാവിലെ മുതല്‍ ആരംഭിച്ചിരുന്നു.
#Barroz Getting Good First Half Reports 🖤
— Gokul GK (@GokulGK_2255) December 25, 2024
hope everything goes well in the second half as well....#Mohanlal
മികച്ച പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം നേടിയത്. പ്രമുഖ തിയേറ്ററുകളിലെല്ലാം ആദ്യഷോ ഹൗസ് ഫുള്ളായിരുന്നു. പ്രമുഖ ട്രാക്കര്‍ അനലിസ്‌റ്റായ സാക്‌നില്‍കിന്‍റെ കണക്ക് പ്രകാരം കേരളത്തിന് 63 ലക്ഷമാണ് ചിത്രം ഇതുവരെ നേടിയത്. 960 പ്രദര്‍ശനങ്ങളില്‍ നിന്ന് 29,789 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത് എന്നാണ് അറിയിക്കുന്നത്. 184 രൂപ ആവേറേജ് ടിക്കറ്റ് തുക വച്ചിട്ടാണ് കളക്ഷന്‍ കണക്കാക്കിയിരിക്കുന്നത്.
Mollywood Never Before 3D Animation Effect 🛐🛐📈
— مزمل بن رحمن (@Muzammil2255) December 25, 2024
Visual effect&VFX🗿💥💥#Barroz pic.twitter.com/UoVQmrQQdY
തമിഴ്‌നാട്ടിലെ 17 ഷോകളും ഇവര്‍ ട്രാക്ക് ചെയ്‌തിട്ടുണ്ട്. അതുകൂടി ചേര്‍ത്ത് 63.22 ലക്ഷമാണ് ഇതിനോടകം നേടിയിരിക്കുന്നത്. ബ്ലോക്ക് സീറ്റുകൂടി ഇതില്‍ ഉള്‍പ്പെടുമ്പോള്‍ 1.08 കോടിയാണെന്നും സാക്നില്‍ക് അറിയിക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബറോസിന്‍റെ തിരക്കഥ ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.