ETV Bharat / state

ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു - thiruvananthapuram latest news

പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച പെണ്‍കുട്ടിയെ സുഹൃത്തുക്കളായ നാല്പേര്‍ ചേര്‍ന്ന് ബലാത്സഗം ചെയ്യുകയായിരുന്നു.

ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
author img

By

Published : Nov 2, 2019, 9:54 PM IST

കഴക്കൂട്ടം: ഒൻപതാം ക്ലാസുകാരിയായ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഘം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കഠിനംകുളം പുതുക്കുറിച്ചി സ്വദേശിയായ നിരഞ്ചൻ (20)ആണ് അറസ്റ്റിലായത്. സ്കൂള്‍ ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന പെണ്‍കുട്ടി തിരികെ എത്താത്തതിനെ തുടര്‍ന്ന് വാര്‍ഡന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷൻകടവിൽവച്ച് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇതോടെയാണ് പീഡനവിവരം പുറത്തുവരുന്നത്.

സ്കൂളിൽ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഹോസ്റ്റലിൽ കൊണ്ട് വിടാം എന്ന് പറഞ്ഞ് സുഹൃത്ത് ബൈക്കില്‍ കയറ്റി. യാത്രാമധ്യേ മറ്റൊരാൾകൂടി ബൈക്കില്‍ കയറി. പെണ്‍കുട്ടി എതിർത്തെങ്കിലും തന്‍റെ സുഹൃത്താണെന്ന് പറഞ്ഞു സമാധാനിപ്പിച്ചു. ഹോസ്റ്റലിൽ നിർത്താതെ പെണ്‍കുട്ടിയെ വർക്കലയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു. ഇവിടെ വച്ച് സുഹൃത്തുക്കളായ നാല്പേര്‍ ചേര്‍ന്ന് ബലാത്സഗം ചെയ്യുകയായിരുന്നു. അടുത്ത ദിവസം വെളുപ്പിന് അഞ്ച് മണിയോടു കൂടി പെൺകുട്ടിയെ കഴക്കൂട്ടത്ത് ഉപേക്ഷിച്ചു. ഇവിടെ നിന്നാണ് പെണ്‍കുട്ടി പൊലീസിന്‍റെ പിടിയിലാകുന്നത്.

ഒക്ടോബര്‍ മുപ്പതാം തിയതി ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. മറ്റു മൂന്ന് പ്രതികൾ കൂടി പിടിയിലായതായാണ് സൂചന. പെൺകുട്ടിയെ തട്ടികൊണ്ട് പോയ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികള്‍ക്കെതിരെ പോക്സോ അടക്കമുള്ള നിയമപ്രകാരം കേസെടുത്തു.

Intro:കഴക്കൂട്ടം: ഒൻപതാം ക്ലാസിൽ പഠിയ്ക്കുന്ന ദളിത് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ബലാ സംഘം ചെയ്തു. കഠിനംകുളം പോലീസ്സ്റ്റേഷൻ പരിതിയിലാണ് സംഭവം.സംഭവത്തെ പറ്റി കഠിനംകുളം പോലീസ് പറയുന്നത് ഇങ്ങനെ സ്കൂളിന്റെ ഹോസ്റ്റലിൽ നിന്ന് പഠിയ്ക്കുന്ന വിദ്യാർത്ഥിനി സ്കൂൾ സമയം കഴിഞ്ഞിട്ടും ഹോസ്റ്റലിൽ മടങ്ങി എത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ വാർഡനാണ് കുട്ടിയെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി കഠിനംകുളം പോലീസിൽ പരാതി നൽകിയത്. ഈ കഴിഞ്ഞ മുപ്പതാം തീയതിയാണ് സംഭവം . തുടർന്ന് സ്കൂളിൽ എത്തിയ പോലീസ് സി സി റ്റി വി ദൃശ്യം പരിശോധിച്ചു.ഉച്ചയോടെ സ്കൂളിന്റെ പ്രധാന കവാടം വഴി പുറത്ത് പോയതായി പോലീസ് കണ്ടെത്തി .എന്നാൽ മറ്റു വിവരങ്ങൾ ഒന്നും പോലീസിന് ലഭിച്ചില്ല. പിറ്റേ ദിവസം സ്റ്റേഷൻകടവിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന കുട്ടിയെ പോലീസ് കണ്ടെത്തി.തുടർന്നാണ് പീഡനവിവരം പെൺകുട്ടി പോലീസിനോട് പറയുന്നത്. സ്കൂളിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ ബൈക്കിലെത്തിയ സുഹൃത്ത് ഹോസ്റ്റലിൽ കൊണ്ട് വിടാം എന്ന് പറഞ്ഞ് തന്നെ ബൈക്കിൽ കയറ്റി വഴി മധ്യേ മറ്റൊരാൾകൂടി വാഹനത്തിൽ കയറി. എതിർത്തപ്പോൾ തന്റെ സുഹൃത്താണെന്ന് പറഞ്ഞു. ഹോസ്റ്റലിൽ നിർത്താതെ വർക്കലകൊണ്ട് പോയി തുടർന്ന് പെൺകുട്ടി എതിർത്തപ്പോൾ തിരികെ കൊണ്ടാക്കാം എന്ന് പറഞ്ഞ് പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ട് പോയി മറ്റു രണ്ട് പേരും കൂടി ചേർന്ന് ബലാസംഘം ചെയ്തു. തുടർന്ന് പിറ്റേ ദിവസം വെളുപ്പിന് അഞ്ച് മണിയോടു കൂടി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കഴക്കൂട്ടത്ത് ഇറക്കിവിട്ടു. തുടർന്ന് നടന്ന് പെൺകുട്ടി സ്റ്റേഷൻകടവിൽ എത്തിയപ്പോഴാണ് പോലീസ് പിടിയിലാവുന്നത്. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. സംഭവുമായി ബന്ധപ്പെട്ട് കഠിനംകുളം പുതുക്കുറിച്ചി സ്വദേശിയായ നിരഞ്ചൻ (20) നെ ആറ്റിങ്ങൽ ഡി വൈ എസ് പിയുടെ പോലീസ് സംഘം അറസ്റ്റു ചെയ്തു. മറ്റു മൂന്ന് പ്രതികൾ കൂടി പിടിയിലായതാണ് സൂചന. പെൺകുട്ടിയെ തട്ടികൊണ്ട് പോയ ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.പ്രതികൾക്കെതിരെ തട്ടികൊണ്ട് പോകൽ,പട്ടികജാതി പട്ടിക വകുപ്പ്,ബലാ സംഘം ,പോക്സോ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ക്യാപ്ഷൻ: അറസ്റ്റിലായ പ്രതി നിരഞ്ചൻBody:......Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.