തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 806 ആയി. ആശുപത്രിയില്‍ 10 പേരും വീടുകളില്‍ 796 പേരും നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്ത് ഒരാളെയും കോഴിക്കോട് രണ്ടു പേരെയും കൊറോണ ലക്ഷണങ്ങളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംശയമുള്ളവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
നിലവില്‍ ഏറ്റവും കൂടുതല്‍ പേര് നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. 136 പേരാണ് കോഴിക്കോടുള്ളത്. എറണാകുളം ജില്ലയില്‍ 114 പേരും മലപ്പുറം ജില്ലയില്‍ 104 പേരും നിരീക്ഷണത്തിലുണ്ട്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവർ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിരീക്ഷണത്തിലാണ്.