തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. സംസ്ഥാനത്തെ ആകെ രോഗികളുടെ 18 ശതമാനവും തിരുവനന്തപുരം ജില്ലയിലാണെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഇന്ന് 681 പേർക്കാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 130 പേരുടെയും രോഗ ഉറവിടവും വ്യക്തമല്ല. നിലവിൽ 7344 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
മരണ നിരക്കും ഏറ്റവും ഉയർന്ന നിലയിലാണ്. സംസ്ഥാനത്തെ 553 മരണങ്ങളിൽ 175 ഉം തിരുവനന്തപുരത്താണ്. അതായത് ആകെ മരണങ്ങളുടെ 32 ശതമാനം. ജില്ലയിൽ ഇന്ന് 11 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തലസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം
ഇന്ന് 681 പേർക്കാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്.