തിരുവനന്തപുരം: സംസ്ഥാനത്തേക്ക് മടങ്ങി എത്തിയവരിൽ ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചത് 680 പേർക്ക്. വിദേശത്ത് നിന്നു വന്ന 343 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന 337 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിൽ നിന്ന് എത്തിയവർക്കാണ് ഏറ്റവും കൂടുതൽ രോഗം ബാധിച്ചത്.
196 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ 63 ശതമാനവും തീവ്ര ബാധിത മേഖലകളിൽ നിന്ന് എത്തിയവരാണ്. 93783 പേരാണ് ഇത്തരത്തിൽ എത്തിയത്. 30363 പേർ വിദേശത്ത് നിന്നും 1,46,670 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി. ഇന്ത്യയ്ക്ക് പുറത്തു നിന്ന് ഏറ്റവും കൂടുതൽ പേർ എത്തിയത് യു.എ.ഇ യിൽ നിന്നാണ്. രാജ്യത്തിനകത്ത് നിന്ന് തമിഴ്നാട്ടിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പേർ കേരളത്തിൽ എത്തിയത്.