ETV Bharat / state

9 വര്‍ഷത്തിനിടെ ഹൃദയം മാറ്റിവച്ചത് 64 രോഗികളില്‍ ; ചരിത്രനേട്ടത്തില്‍ മൃതസഞ്ജീവനി

സംസ്ഥാനത്തിനകത്ത് ഏഴുതവണയും പുറത്ത് 13 തവണയും എയര്‍ ആംബുലന്‍സിന്‍റെ സഹായത്തോടെ ഹൃദയം എത്തിച്ചു

mrithasanjeevani project  heart transplant  brain death  മൃതസഞ്ജീവനി  മൃതസഞ്ജീവനി പദ്ധതി  അവയവദാന പദ്ധതി  അവയവദാനം
ഒന്‍പതുവര്‍ഷത്തിനിടെ ഹൃദയം മാറ്റിവച്ചത് 64 രോഗികള്‍ക്ക്; മൃതസഞ്ജീവനിയ്ക്ക് ചരിത്രനേട്ടം
author img

By

Published : Oct 25, 2021, 3:48 PM IST

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ മസ്‌തിഷ്‌ക മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി രൂപീകൃതമായ ശേഷം ഹൃദയം മാറ്റിവച്ചത് 64 രോഗികളില്‍. 64ാമത്തേത്, ഞായറാഴ്ച അങ്കമാലി അഡ്‌ലക്‌സ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മസ്‌തിഷ്‌കമരണം സംഭവിച്ച ആല്‍ബിന്‍ പോളില്‍ നിന്നെടുത്ത് ചെന്നൈ റെല ആശുപത്രിയിലെ 51കാരനായ രോഗിയ്ക്ക് വച്ചുപിടിപ്പിച്ചു.

ഹൃദയത്തിന്‍റെ പ്രവര്‍ത്തനം മന്ദീഭവിച്ച് ജീവിതപ്രതീക്ഷ മങ്ങിയ നിരവധി രോഗികള്‍ക്ക് ഇതോടെ മൃതസഞ്ജീവനിയായി മാറിയ അവയവദാനപദ്ധതി ജനങ്ങളില്‍ പുത്തന്‍ പ്രതീക്ഷയുമായി മുന്നേറുകയാണ്.

2013 മുതല്‍ 2021 വരെയുള്ള കാലയളവില്‍ മൃതസഞ്ജീവനിയിലൂടെ 64 ഹൃദയങ്ങളാണ് മാറ്റിവച്ചത്. സംസ്ഥാനത്തിനകത്ത് ഏഴുതവണയും പുറത്തേക്ക് 13 തവണയും എയര്‍ ആംബുലന്‍സിന്‍റെ സഹായത്തോടെ ഹൃദയം എത്തിച്ചു.

നിര്‍ധന രോഗികള്‍ക്ക് എത്രയും വേഗം ഹൃദയം മാറ്റിവച്ച് അവരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് എയര്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ണായക ഇടപെടലുകളും ഉണ്ടായിട്ടുണ്ട്.

മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റി കൂടിയായ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ ഡോ.റംലാബീവി, ജോയിന്റ് ഡിഎംഇ ഡോ.തോമസ് മാത്യു, സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ.സാറാ വര്‍ഗീസ്, നോഡല്‍ ഓഫിസര്‍ ഡോ.നോബിള്‍ ഗ്രേഷ്യസ്, വിവിധ ആശുപത്രികളിലെ ട്രാന്‍സ്പ്ലാന്‍റ് പ്രൊക്യുര്‍മെന്‍റ് മാനേജര്‍മാര്‍, ട്രാന്‍സ്പ്ലാന്‍റ് കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്‍റെ വിശ്രമരഹിതമായ പ്രവര്‍ത്തനം മൂലമാണ് ഹൃദയം ഉള്‍പ്പടെയുള്ള അവയവങ്ങളുടെ ദാനപ്രക്രിയ സുഗമമാകുന്നത്.

മൃതസഞ്ജീവനി പദ്ധതിയിലൂടെ നടത്തിയ ഹൃദയമാറ്റ ശസ്ത്രക്രിയകള്‍

2013 - 6

2014 - 6

2015 - 14

2016 - 18

2017 - 5

2018 - 4

2019 - 3

2020 - 5

2021 - 3

Also Read: പീഡനത്തിന് ഇരയായ ബാലികയുടെ കുടുംബത്തെ പ്രദേശവാസികള്‍ ഒറ്റപ്പെടുത്തിയതായി ആരോപണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.