ETV Bharat / state

അമ്മയറിയാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവം: സിപിഎം ഇടപെടല്‍ വ്യക്തമെന്ന് അനുപമ

author img

By

Published : Oct 22, 2021, 3:26 PM IST

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എല്ലാം അറിയാം; വാര്‍ത്തയായപ്പോള്‍ പിന്തുണ നല്‍കുമെന്ന് പറയുന്നത് മുഖം രക്ഷിക്കാനാണെന്നും അനുപമ

cpm intervention is obvious in adoption of child says complainant anupama  cpm intervention is obvious  child was adopted without mothers knowledge  adoption of child  adoption of child without mothers knowledge  complainant anupama  anupama child  anupama child adoption  anupama child adoption case  അമ്മയറയാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവം  സിപിഎം ഇടപെടല്‍ വ്യക്തമെന്ന് അനുപമ  അമ്മയറയാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവത്തില്‍ സിപിഎം ഇടപെടല്‍ വ്യക്തമാണെന്ന് പരാതിക്കാരി അനുപമ  കുട്ടിയെ ദത്ത് നല്‍കിയതിൽ സിപിഎമ്മിന് പങ്ക്  അനുപമ  അമ്മയറയാതെ കുട്ടിയെ ദത്ത് നല്‍കി  കുട്ടിയെ ദത്ത് നല്‍കിയ സംഭവം  അമ്മയറിയാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവം
അമ്മയറിയാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവം; സിപിഎം ഇടപെടല്‍ വ്യക്തമെന്ന് അനുപമ

തിരുവനന്തപുരം: അമ്മയറിയാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവത്തില്‍ സിപിഎം ഇടപെടല്‍ വ്യക്തമാണെന്ന് പരാതിക്കാരി അനുപമ. സിപിഎമ്മിന്‍റെ ഇടപെടലില്ലാതെ പൊലീസും മറ്റ് സംവിധാനങ്ങളും തന്‍റെ പരാതി അവഗണിക്കില്ല (Daughter of CPI(M) leader looks for her missing child). ആദ്യമായി പരാതി നല്‍കാനെത്തിയപ്പോള്‍ മുതല്‍ പൊലീസ് കാര്യമായ ഇടപെടൽ നടത്തിയില്ലെന്നും അനുപമ ആരോപിച്ചു.

അമ്മയറിയാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവം: സിപിഎം ഇടപെടല്‍ വ്യക്തമെന്ന് അനുപമ

ALSO READ: അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവം : അന്വേഷണം ആരംഭിച്ച് പേരൂര്‍ക്കട പൊലീസ്

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു. ആനാവൂര്‍ നാഗപ്പന് പരാതി നല്‍കാന്‍ ജില്ലാ കമ്മറ്റി ഓഫിസില്‍ പോയിരുന്നു. എന്നാല്‍ കൊവിഡായതിനാല്‍ അദ്ദേഹം ഓഫിസിലുണ്ടായിരുന്നില്ല. അതിനാല്‍ ഫോണില്‍ വിളിക്കുകയായിരുന്നു.

ദേഷ്യപ്പെട്ടായിരുന്നു അനാവൂരിന്‍റെ പ്രതികരണമുണ്ടായത്. കുഞ്ഞിനെ ദത്ത് നല്‍കുന്നതിന് തന്‍റെ സമ്മതപത്രമുണ്ടെന്ന് ആനാവൂര്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും വ്യക്തമാക്കി. ഇപ്പോള്‍ വാര്‍ത്തയായപ്പോള്‍ പിന്തുണ നല്‍കുമെന്ന് പറയുന്നത് മുഖം രക്ഷിക്കാനാണെന്നും അനുപമ ആരോപിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.