തിരുവനന്തപുരം: സംസ്ഥാനത്ത് മികവിൻ്റ കേന്ദ്രങ്ങളായി 53 സ്കൂളുകൾ കൂടി. വിദ്യാകിരണം മിഷൻ്റെ ഭാഗമായി 90 കോടി രൂപ ചെലവിട്ടാണ് കെട്ടിടങ്ങൾ ഒരുക്കിയത്. തിരുവനന്തപുരം പൂവച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല സമർപ്പണം നിർവഹിക്കും.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപ വീതം ചെലവിട്ട് നാല് സ്‌കൂൾ കെട്ടിടങ്ങളാണ് നിർമ്മിച്ചത്. മൂന്നുകോടി രൂപ വീതം ചെലവിട്ട് നിർമ്മിച്ച 10 സ്‌കൂൾ കെട്ടിടങ്ങളുണ്ട്. ഒരു കോടി രൂപ വീതം ചെലവിട്ട് രണ്ട് സ്കൂൾ കെട്ടിടങ്ങളും നിർമ്മിച്ചു.
കിഫ്ബി ഫണ്ടിൽ നിന്നും പദ്ധതിക്കായി മൊത്തം ചെലവിട്ടത് 52 കോടി രൂപ. പ്ലാൻ, എംഎൽഎ, നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി നിർമ്മിച്ച
37 സ്കൂൾ കെട്ടിടങ്ങളുമുണ്ട്.
ALSO READ: 'വിമർശനം കേൾക്കേണ്ടി വന്നവർക്ക് പകയുണ്ടാകും'; ശിവശങ്കറിന്‍റെ പുസ്‌തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി