തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് ദിനംപ്രതി അനുവദിക്കുന്ന ഭക്തരുടെ എണ്ണം 5000 ആയി വർധിപ്പിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഓൺലൈൻ ബുക്കിംഗ് ചൊവ്വാഴ്‌ച വൈകുന്നേരം 6 മണി മുതൽ ആരംഭിച്ചു. പൂർണമായും കൊവിഡ് നിയന്ത്രണം പാലിച്ചുകൊണ്ടായിരിക്കും തീർഥാടനം. എല്ലാ തീർഥാടകരും നിലയ്‌ക്കലിൽ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ മാസം 26ന് ശേഷം വരുന്നവർക്ക് 48 മണിക്കൂറിനകം നടത്തിയ ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. നിലയ്ക്കലിൽ ഇതിനായുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ ദിനംപ്രതി 5000 ഭക്തര്‍ക്ക് പ്രവേശനം - Sabarimala latest news
ഓൺലൈൻ ബുക്കിംഗ് ചൊവ്വാഴ്‌ച വൈകുന്നേരം 6 മണി മുതൽ ആരംഭിച്ചു