തിരുവനന്തപുരം: പൊലീസ് സേനയിലെ മാനസിക സംഘര്‍ഷവും ആത്മഹത്യ പ്രവണതയും തടയാനായി വേണ്ട നടപടികൾ സ്വീകരിക്കുെമന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് 50 പൊലീസുകാര്‍ ആത്മഹത്യ ചെയ്‌തതായി മുഖ്യമന്ത്രി അറിയിച്ചു. രേഖാ മൂലമാണ് അദ്ദേഹം ഇക്കാര്യം നിയമസഭയെ അറിയിച്ചത്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സേനയില്‍ സൗഹാര്‍ദപരമായ അന്തരീക്ഷം ഉണ്ടാകണം. അതിനായി വ്യക്തമായ പ്രൊഫഷണല്‍ സമീപനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഎസ്ഐ, സിവില്‍ പൊലീസ് ഓഫീസര്‍ റാങ്കുകളില്‍ ഉള്ളവരാണ് ആത്മഹത്യ ചെയ്‌തവരില്‍ അധികമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മഞ്ഞളാംകുഴി അലിയുടെ ചോദ്യങ്ങൾക്ക് മറുപടി നല്‍കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ട് പരിശോധിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾ പരിശോധിക്കുകയാണ്. കൂടാതെ രക്തസാമ്പിള്‍ എടുക്കാന്‍ വൈകിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊലീസ് സേനയിലെ ആത്മഹത്യ പ്രവണത; സൗഹാര്‍ദ അന്തരീക്ഷം വേണമെന്ന് മുഖ്യമന്ത്രി - necessary steps will be taken to avoid suicide in police force
ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ട് പരിശോധിക്കുന്നതായും മുഖ്യമന്ത്രി
![പൊലീസ് സേനയിലെ ആത്മഹത്യ പ്രവണത; സൗഹാര്‍ദ അന്തരീക്ഷം വേണമെന്ന് മുഖ്യമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5047423-thumbnail-3x2-kerala.jpg?imwidth=3840)
തിരുവനന്തപുരം: പൊലീസ് സേനയിലെ മാനസിക സംഘര്‍ഷവും ആത്മഹത്യ പ്രവണതയും തടയാനായി വേണ്ട നടപടികൾ സ്വീകരിക്കുെമന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് 50 പൊലീസുകാര്‍ ആത്മഹത്യ ചെയ്‌തതായി മുഖ്യമന്ത്രി അറിയിച്ചു. രേഖാ മൂലമാണ് അദ്ദേഹം ഇക്കാര്യം നിയമസഭയെ അറിയിച്ചത്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സേനയില്‍ സൗഹാര്‍ദപരമായ അന്തരീക്ഷം ഉണ്ടാകണം. അതിനായി വ്യക്തമായ പ്രൊഫഷണല്‍ സമീപനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഎസ്ഐ, സിവില്‍ പൊലീസ് ഓഫീസര്‍ റാങ്കുകളില്‍ ഉള്ളവരാണ് ആത്മഹത്യ ചെയ്‌തവരില്‍ അധികമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മഞ്ഞളാംകുഴി അലിയുടെ ചോദ്യങ്ങൾക്ക് മറുപടി നല്‍കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ട് പരിശോധിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾ പരിശോധിക്കുകയാണ്. കൂടാതെ രക്തസാമ്പിള്‍ എടുക്കാന്‍ വൈകിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.etvbharat.com/english/national/international/asia-pacific/islamabad-high-court-may-get-1st-ever-woman-judge/na20191112142330700
Conclusion: