തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്ത് കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വീസുകള്‍. നിലയ്ക്കല്‍ -പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടിയുടെ 210 സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യും. നിലവിലുള്ള സര്‍വീസുകള്‍ക്കു പുറമേ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 379 സര്‍വീസുകളും ഏര്‍പ്പെടുത്തിയതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
ഇതിന് പുറമെ പത്ത് എ.സി ഇലക്ട്രിക് ബസ്സുകള്‍ , 50 എ.സി ലോഫ്‌ലോര്‍ ബസ്സുകള്‍, 150 നോണ്‍ എസി ലോഫ്‌ലാറുകള്‍ ഇടവേളകളിലായി കെ.യു.ആര്‍.ടി.സി സര്‍വ്വീസ് നടത്തും. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ ഡീലക്‌സ് സര്‍വ്വീസുകൾ ഡിപ്പോകളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യും.
സാധാരണയായി ശബരിമല സീസണില്‍ പുതിയ ബസ്സുകള്‍ ഇറക്കുകയും സീസണ്‍ കഴിയുമ്പോള്‍ മറ്റ് ഡിപ്പോകളിലോയ്ക്ക് മാറ്റുകയാണ് പതിവ്. കഴിഞ്ഞ വര്‍ഷം 180 ബസ്സുകള്‍ ചെയിന്‍ സര്‍വീസുകളായി കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ പുതിയ ബസ്സുകള്‍ ഇല്ലാത്തതിനാല്‍ ദീര്‍ഘദൂര റൂട്ടുകളിലേക്കുള്ള സര്‍വീസുകളാകും ശബരിമലയിലേയക്ക് വിന്യസിക്കുക. ഇത് മറ്റ് ദീര്‍ഘദൂര സര്‍വ്വീസുകളെ ബാധിക്കുമെന്നാണ് വിലയിരുത്തലെങ്കിലും ശബരിമല സര്‍വ്വീസുകള്‍ കാര്യക്ഷമമായി നടത്താനാണ് മാനേജ്‌മെൻ്റ് തീരുമാനം.