തിരുവനന്തപുരം: കൊവിഡ് രോഗത്തിനിടയിലും തളരാതെ പോളിങ് ബൂത്തിലെത്തി രണ്ട് വോട്ടർമാർ. തിരുവനന്തപുരം കോർപ്പറേഷനിലെ രണ്ട് കൊവിഡ് രോഗികളാണ് വോട്ട് രേഖപ്പെടുത്തിയത്. കുന്നുകുഴി വാർഡിലെ സിറ്റി ഹൈസ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിലും പൂജപ്പുര മുടവൻമുകളിലെ ആറാം നമ്പർ ബൂത്തിലുമാണ് കൊവിഡ് രോഗികൾ വോട്ട് രേഖപ്പെടുത്തിയത്. പി.പി.ഇ കിറ്റ് ധരിച്ചാണ് ഇരുവരും എത്തിയത്. പോളിങ് ഉദ്യോഗസ്ഥരും പി.പി.ഇ കിറ്റ് ധരിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം കൊവിഡ് പോസിറ്റീവ് ആയവർക്ക് അഞ്ച് മണിക്ക് ശേഷം വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ സൗകര്യം ഒരുക്കിയതിന്‍റെ ഭാഗമായാണ് ഇരുവരും വോട്ട് രേഖപ്പെടുത്താനെത്തിയത്.