തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ സുരക്ഷ ഒരുക്കാൻ 19,736 പൊലീസുകാർ. ഡി.വൈ.എസ്.പിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതലക്ക് ഏർപ്പെടുത്തിയത്. 889 ഹോം ഗാർഡുകളെയും 4874 സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഏത് അത്യാവശ്യഘട്ടത്തിലും 765 ഗ്രൂപ്പ് പട്രോളിങ് ടീമിനെയും 365 ക്രമസമാധാനപാലന പട്രോളിങ് ടീമിനെയും നിയോഗിച്ചു. പ്രശ്‌നബാധിതമായി കണക്കാക്കിയിട്ടുള്ള 1437 ബൂത്തുകളിൽ പ്രത്യേക നിരീക്ഷണ സംവിധാനവും പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, പാലക്കാട് എന്നീ ജില്ലകളിലാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. വ്യാഴാഴ്‌ചയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; സുരക്ഷ ഒരുക്കാൻ 19,736 പൊലീസുകാർ - തദ്ദേശ തെരഞ്ഞെടുപ്പ്
പ്രശ്‌നബാധിതമായി കണക്കാക്കിയിട്ടുള്ള 1437 ബൂത്തുകളിൽ പ്രത്യേക നിരീക്ഷണ സംവിധാനവും പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്