ETV Bharat / state

തിരുവനന്തപുരത്ത് 160 ലിറ്റർ സ്‌പിരിറ്റ് പിടികൂടി - തിരുവനന്തപുരത്ത് സ്‌പിരിറ്റ് പിടികൂടി

അഞ്ചു കന്നാസുകളിലായി കാറിന്‍റെ ഡിക്കിക്കുള്ളിലും, പിൻസീറ്റിലുമായാണ് സ്‌പിരിറ്റ് സൂക്ഷിച്ചിരുന്നത്.

sprit seizure  kerala excise spirit seizure  trivandrum  trivandrum spirit seizure  തിരുവനന്തപുരം  തിരുവനന്തപുരത്ത് സ്‌പിരിറ്റ് പിടികൂടി  കേരളാ എക്സൈസ്
തിരുവനന്തപുരത്ത് 160 ലിറ്റർ സ്‌പിരിറ്റ് പിടികൂടി
author img

By

Published : Oct 8, 2020, 12:18 PM IST

Updated : Oct 8, 2020, 12:34 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര ചെങ്കവിളയിൽ കാറിൽ കടത്താൻ ശ്രമിച്ച 160 ലിറ്റർ സ്‌പിരിറ്റുമായി രണ്ടു പേർ എക്സൈസ് പിടിയിൽ. തിരുപുറം എക്സൈസ് റേഞ്ച് ചെങ്കവിള കുരിശടി ജംഗ്ഷന് സമീപം നടത്തിയ വാഹന പരിശോധനക്കിടയിലാണ് സ്വിഫ്റ്റ് കാറിൽ കടത്താൻ ശ്രമിച്ച 160 ലിറ്റർ സ്‌പിരിറ്റ് പിടികൂടിയത്. തിരുവനന്തപുരം കടകംപള്ളി നെവിൽ ഹൗസിൽ ബാബു എന്ന കൂതറ ബാബു, പാറശാല ഇഞ്ചിവിള നടുത്തോട്ടം വീട്ടിൽ സദാം ഹുസൈൻ എന്നിവരെയാണ് പിടികൂടിയത്. അഞ്ചു കന്നാസുകളിലായി കാറിന്‍റെ ഡിക്കിക്കുള്ളിലും, പിൻസീറ്റിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്.

തിരുവനന്തപുരത്ത് 160 ലിറ്റർ സ്‌പിരിറ്റ് പിടികൂടി

തമിഴ്‌നാട്ടിൽ നിന്നും എത്തിക്കുന്ന സ്‌പിരിറ്റ് വെട്ടുകാട് സ്വദേശി ഷൈജുവിന് എത്തിക്കുകയാണ് ചെയുന്നതെന്ന് പ്രതികൾ മൊഴി നൽകി. എക്‌സൈസ് ഇൻസ്‌പെക്‌ടർ പ്രമോദ് , എക്സൈസ് ഉദ്യോഗസ്ഥരായ ഷാജി, ബിജുരാജ്, ഷാജു, രഞ്ജിത്, ഷാൻ, രാജേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കൊവിഡ് മാനദണ്ഡപ്രകാരം പരിശോധനക്കു ശേഷം പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

Last Updated : Oct 8, 2020, 12:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.