തിരുവനന്തപുരം : പൂന്തുറയിൽ പതിമൂന്നുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മദ് ഷാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
പഠനത്തിൽ പിന്നോക്കം പോകുന്നതുമായി ബന്ധപ്പെട്ട് മാതാവ് കുട്ടിയെ ശാസിക്കുകയും ഓൺലൈൻ പഠനത്തിനായി മാത്രമേ മൊബൈൽ ഫോൺ നൽകൂ എന്ന് പറയുകയും ചെയ്തിരുന്നു.
Also read: പട്ടികജാതി ക്ഷേമ പദ്ധതിയിൽ നിന്ന് പണം തട്ടല്‍ ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
ഇതിന്‍റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പൂന്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.