തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച പുതുതായി 13 ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവിൽ വന്നു. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 124 ആയി. സമ്പര്‍ക്കത്തിലൂടെയുള്ള രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയിലായ മലപ്പുറം ജില്ലയിലാണ് പ്രധാനമായും ഹോട്ട് സ്പോട്ടുകളുള്ളത്. ജില്ലയിലെ വട്ടക്കുളം, എടപ്പാള്‍, ആലങ്കോട്, മാറഞ്ചേരി തുടങ്ങി പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ ഒന്ന്, രണ്ട്, മൂന്ന്, 50, 51 എന്നീ വാര്‍ഡുകളൊഴികെ മറ്റ് വാര്‍ഡുകളും പുല്‍പ്പറ്റ പഞ്ചായത്തിലെ ഏഴാം വാര്‍ഡും ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ അരൂര്‍, ചെന്നിത്തല എറണാകുളം ജില്ലയിലെ പാറക്കടവ്, കൊച്ചി കോര്‍പറേഷനിലെ 67-ാം വാര്‍ഡ്, കോട്ടയം മുന്‍സിപ്പാലിറ്റിയിലെ 36-ാം വാര്‍ഡ്, പള്ളിക്കത്തോട്, കറുകച്ചാല്‍ എന്നിവയാണ് മറ്റ് ജില്ലകളിലെ പുതിയ ഹോട്ട് സ്പോട്ടുകള്‍. ഈ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം.
സംസ്ഥാനത്ത് 13 ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവിൽ വന്നു
സമ്പര്‍ക്കത്തിലൂടെയുള്ള രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണ്