ETV Bharat / state

സിപിഎം കോവളം മുൻ ഏരിയ കമ്മിറ്റി അംഗം അടക്കം നൂറോളം പേർ ബിജെപിയിൽ ചേർന്നു

സിപിഎം കോവളം ഏരിയാ കമ്മിറ്റി അംഗം മുക്കോല പ്രഭാകരൻ, നേരത്തെ തോട്ടം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന വയൽക്കര മധു, തൊഴിലാളി നേതാക്കളായ ലിജു, അഭിലാഷ് എന്നിവരടക്കമുള്ള നൂറോളം പ്രവർത്തകരാണ് ബിജെപിയിൽ ചേർന്നത്.

തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകർ ബിജെപിയിൽ  സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു  നൂറോളം പേർ ബിജെപിയിൽ ചേർന്നു  മുക്കോല പ്രഭാകരൻ വാർത്ത  സിപിഎം പ്രവർത്തകർ ബിജെപിയിൽ വാർത്ത  former CPM Kovalam area committee member joined the BJP  cpm workers joined bjp  cpm workers joined bjp  BJP  WORKERS JOINED BJP
സിപിഎം കോവളം മുൻ ഏരിയ കമ്മിറ്റി അംഗം അടക്കം നൂറോളം പേർ ബിജെപിയിൽ ചേർന്നു
author img

By

Published : Feb 24, 2021, 12:03 PM IST

തിരുവനന്തപുരം: സിപിഎം കോവളം മുൻ ഏരിയ കമ്മിറ്റി അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയും അനുയായികളും ബിജെപിയിൽ ചേർന്നു. വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം കോവളം ഏരിയാ കമ്മിറ്റി അംഗവുമായ മുക്കോല പ്രഭാകരൻ, നേരത്തെ തോട്ടം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന വയൽക്കര മധു, തൊഴിലാളി നേതാക്കളായ ലിജു, അഭിലാഷ് എന്നിവരടക്കമുള്ള നൂറോളം പ്രവർത്തകരാണ് ബിജെപിയിൽ ചേർന്നത്. വിഴിഞ്ഞം തുറമുഖ കവാടത്തിനു സമീപം സ്ഥിതി ചെയ്യുന്ന സിപിഎം പാർട്ടി ഓഫീസ് ബിജെപി ഓഫീസായി മാറ്റിയതായും പ്രവർത്തകർ പറഞ്ഞു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നഗരസഭയിലെ സിപിഎം ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മുക്കോല പ്രഭാകരനും ഒരു കൂട്ടം പ്രവർത്തകരും വിമത സ്ഥാനാർഥിയെ നിർത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ യുഡിഎഫിലേക്ക് വിജയിക്കുകയും പാർട്ടി സ്ഥാനാർഥിയെ മൂന്നാം സ്ഥാനത്ത് പിന്തള്ളി സ്വതന്ത്ര സ്ഥാനാർഥി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്‌തതോടെ മുക്കോല പ്രഭാകരനേയും വയൽക്കര മധുവിനെയും സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇന്നലെ പ്രദേശത്തെ നൂറോളം വരുന്ന സിപിഎം പ്രവർത്തകർ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.