ETV Bharat / state

Omicron India : രണ്ട് മാസത്തിനുള്ളിൽ 10 ലക്ഷത്തോളം കേസുകൾ ഉണ്ടായേക്കാമെന്ന് ഡോ ടി എസ് അനീഷ്

Omicron India: ഇന്ത്യയിൽ കൊവിഡിന്‍റെ 415 ഒമിക്രോണ്‍ വേരിയന്‍റ്‌ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്‌തു

Omicron cases in India  10 lakh omicron cases in two months  Covid update in India  cases of Omicron in India  Kerala Omicron expert  Dr TS Anish on Omicron  Number of Omicron cases in 2022  Omicron wave in 2022  ഒമിക്രോണ്‍ ഇന്ത്യ  ഒമിക്രോണ്‍ കേരള  ഒമിക്രോണ്‍ മരണം  ഒമിക്രോണ്‍ ലക്ഷണങ്ങള്‍  കോവിഡ്‌ കേരളം  കോവിഡ്‌ മരണം ഇന്ത്യ
Omicron India: രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ 10 ലക്ഷത്തോളം ഒമിക്രോണ്‍ കേസുകൾ ഉണ്ടായേക്കാം: ഡോ ടി എസ് അനീഷ്
author img

By

Published : Dec 25, 2021, 4:03 PM IST

തിരുവനന്തപുരം : Omicron India: അടുത്ത രണ്ട് മാസത്തിനുള്ളിൽ രാജ്യത്ത് 10 ലക്ഷത്തോളം ഒമിക്രോണ്‍ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന്‌ വിദഗ്‌ധരുടെ മുന്നറിയിപ്പ്‌. 2-3 ആഴ്‌ചയ്‌ക്കുള്ളിൽ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 1000-ലും രണ്ട് മാസത്തിനുള്ളിൽ ഒരു ദശലക്ഷത്തിലും എത്തുമെന്നാണ് ആഗോള പ്രവണതകൾ സൂചിപ്പിക്കുന്നത്‌. ഇന്ത്യയിൽ ഒരു വലിയ വ്യാപനം ഉണ്ടാകുന്നതിന് ഒരു മാസത്തിൽ കൂടുതൽ സമയമില്ലെന്ന്, കേരളത്തിലെ കൊവിഡ് വിദഗ്‌ധ സമിതി അംഗം ഡോ ടി എസ് അനീഷ് പറഞ്ഞു. ഇത്‌ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022 ജനുവരിയോടെ കൊവിഡ് കേസുകളുടെ വർധനവുണ്ടാകുമെന്ന്‌ ഹൈദരാബാദിലെ കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്‌ടർ ഡോ.സംബിത് സാഹുവും അഭിപ്രായപ്പെട്ടു. ഒമിക്രോൺ ബാധിതര്‍ ഭൂരിഭാഗവും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

'ജനുവരി അവസാനത്തോടെ കൊവിഡ് സംഖ്യകളിൽ വർധനവ് പ്രതീക്ഷിക്കുന്നു. ലോകം അഭിമുഖീകരിക്കുന്നതിനെ നമ്മളും അഭിമുഖീകരിക്കും. നേരത്തെ ഉണ്ടായിരുന്നതുപോലെ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ വര്‍ധിച്ച എണ്ണം നമുക്കുണ്ടാകില്ല', ഡോ. സാഹു പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു.

ALSO READ: ഒമിക്രോണ്‍ : കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

ഇന്ത്യയിൽ ഒമിക്രോണ്‍ കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും പ്രസ്‌താവനകൾ. 17 ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഇന്ത്യയിൽ കൊവിഡിന്‍റെ 415 ഒമിക്രോണ്‍ വേരിയന്‍റ്‌ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

അതിൽ 115 പേർ വെള്ളിയാഴ്‌ച വരെ സുഖം പ്രാപിച്ചു. ഡിസംബർ 12 ന് എറണാകുളം ജില്ലയിൽ, യുകെയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് പോസിറ്റീവ് ആയതോടെയാണ്‌ കേരളത്തില്‍ ആദ്യത്തെ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.