ETV Bharat / state

പത്തനംതിട്ടയിൽ കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ

author img

By

Published : Apr 26, 2021, 11:48 AM IST

മല്ലപ്പള്ളി കീഴ്‌വയ്പ്പൂർ മഠത്തിൽ എം ബി അർജുനനെയാണ് ജില്ലാ ആന്‍റി നാർകോട്ടിക്‌സ് സംഘം പിടികൂടിയത്.

കഞ്ചാവ് വിൽപന നടത്തിയയാൾ പിടിയിൽ  കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ  പത്തനംതിട്ട കഞ്ചാവ് കേസ്  കഞ്ചാവ് കേസ് പ്രതി അറസ്റ്റിൽ  youth arrested for selling cannabis  cannabis business  Pathanamthitta cannabis case  youth arrested for selling cannabis news
പത്തനംതിട്ടയിൽ കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ

പത്തനംതിട്ട: കഞ്ചാവും ഹാഷിഷ് ഓയിലിന്‍റെ ഒഴിഞ്ഞ കുപ്പികളുമായി യുവാവ് പിടിയിൽ. കഞ്ചാവ് വിൽപന നടത്തിയ മല്ലപ്പള്ളി കീഴ്‌വയ്പ്പൂർ മഠത്തിൽ എം ബി അർജുനനെയാണ് (24) ജില്ലാ ആന്‍റി നാർകോട്ടിക്‌സ് സംഘം പിടികൂടിയത്. 250ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടികൂടി.

വീട്ടിൽ നടത്തിയ പരിശോധനയിൽ കൂടുതൽ കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ കഞ്ചാവ് വിൽപനയ്ക്കായി ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും പിടിച്ചെടുത്തു. ജില്ലാ പൊലീസ് ചീഫ് ആർ നിശാന്തിനിയുടെ നിർദേശാനുസരണം ജില്ലാ നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രദീപ്‌ കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.