ETV Bharat / state

വിദ്യാർഥിയുടെ ഫോണിലേക്ക് അശ്‌ളീല സന്ദേശങ്ങൾ അയച്ച യുവാവ് അറസ്റ്റിൽ

കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വശീകരിച്ചതായി പൊലീസ് പറഞ്ഞു. ഈ മാസം 7 മുതൽ 12 വരെയുള്ള കാലയളവിലാണ് ഇയാൾ കുട്ടിക്ക് ഇത്തരത്തില്‍ സന്ദേശം അയച്ചത്.

Young man arrested for Pocso Case Kudal  കുട്ടിയുടെ ഫോണിലേക്ക് അശ്ലീലസന്ദേശങ്ങൾ അയച്ച യുവാവ് അറസ്റ്റിൽ  പഠനാവശ്യത്തിനുപയോഗിക്കുന്ന ഫോണിലേക്ക് അശ്ലീലസന്ദേശങ്ങൾ അയച്ചു  കുടലില്‍ പോക്സോ കേസ്  പോക്സോ വകുപ്പ് പ്രകാരം യുവാവ് അറസ്റ്റില്‍
പഠനാവശ്യത്തിനുപയോഗിക്കുന്ന കുട്ടിയുടെ ഫോണിലേക്ക് അശ്ലീലസന്ദേശങ്ങൾ അയച്ച യുവാവ് അറസ്റ്റിൽ
author img

By

Published : Mar 15, 2022, 7:48 PM IST

പത്തനംതിട്ട : പഠനാവശ്യത്തിനായി പതിനഞ്ചുകാരൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണിലേക്ക് വാട്‌സ്‌ആപ്പ് വഴി ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ച യുവാവ് അറസ്റ്റില്‍. കൂടൽ മുറിഞ്ഞകൽ മനീഷ് വിലാസത്തിൽ മനീഷ് (32) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.

കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വശീകരിച്ചതായി പൊലീസ് പറഞ്ഞു. ഈ മാസം 7 മുതൽ 12 വരെയുള്ള കാലയളവിലാണ് ഇയാൾ കുട്ടിക്ക് ഇത്തരത്തില്‍ സന്ദേശം അയച്ചത്. 13 ന് കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Also Read: ശാസ്താംകോട്ടയിൽ യുവാവ് കാർ കയറി മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

13ന് രാത്രി തന്നെ മുറിഞ്ഞകൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തി‌രുന്നു. 14ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.