ETV Bharat / state

സഹപാഠികളായിരുന്ന യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനാപുരം മാലൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ ബിരുദത്തിന് ഒരുമിച്ച്‌ പഠിച്ചതാണ് ഇരുവരും

സഹപാഠികളായിരുന്ന യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി  young man and young woman who were classmates were found hanging  found hanging  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി  തൂങ്ങിമരിച്ചു
സഹപാഠികളായിരുന്ന യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Oct 19, 2021, 10:37 PM IST

പത്തനംതിട്ട : സഹപാഠികളായിരുന്ന യുവാവിനെയും യുവതിയേയും വീടുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂരിലാണ് സംഭവം. കുറുമ്പുകര പാലവിള പുത്തന്‍ വീട്ടില്‍ ജെബിന്‍ വി ജോണ്‍ (22), സഹപാഠി പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് ബിജോ ഭവനിൽ സോന മെറിന്‍ മാത്യു(22) എന്നിവരെയാണ് സ്വന്തം വീടുകളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്‌ച രാവിലെ കിടപ്പുമുറിയില്‍ കൈലിയില്‍ തൂങ്ങിയ നിലയിലാണ് ജെബിനെ കണ്ടത്. ഇതിനുശേഷം ഉച്ചയ്ക്കാണ് സ്വന്തം വീടിന്‍റെ കിടപ്പുമുറിയിലെ ഫാനില്‍ ബെഡ് ഷീറ്റില്‍ തൂങ്ങിയ നിലയില്‍ സോനയെ കണ്ടത്. സോനയെ ഉടന്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Also Read: തിരുവനന്തപുരത്ത് തളര്‍ന്ന് കിടപ്പിലായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു

പത്തനാപുരം മാലൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ ബിരുദത്തിന് ഒരുമിച്ച്‌ പഠിച്ചതാണ് ഇരുവരും. പിന്നീട് ജെബിന്‍ ബാംഗ്ലൂരിലും സോന അടൂരിലും ഉപരിപഠനത്തിന് ചേര്‍ന്നിരുന്നു. ജെബിന്‍റെ സഹോദരി ക്യാന്‍സര്‍ രോഗിയാണ്. സഹോദരിയുടെ അസുഖത്തിൽ മനം നൊന്താണ് ജെബിൻ ആത്മഹത്യ ചെയ്തതെന്ന് പറയുന്നു.

പ്രാഥമിക പരിശോധനയിൽ ദുരൂഹതയില്ലെന്നും മരണകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ഏനാത്ത് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.