ETV Bharat / state

എന്തുകൊണ്ട് ലവ് ജിഹാദ് നിരോധന നിയമം നടപ്പാക്കിയില്ലെന്ന് യോഗി ആദിത്യനാഥ്

യുവജനങ്ങളെ നശിപ്പിക്കുന്ന പ്രവണതയ്‌ക്കെതിരെ ശക്തമായ നടപടി എടുക്കാൻ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്‍റെ പേരിൽ കേരള സർക്കാർ തയ്യാറായിട്ടില്ലെന്ന് യോഗി ആദിത്യനാഥ്.

UP Minister Yogi Adithyanath  Uther Pradesh Chief minister Yogi Adithyanath  ഉത്തർപ്രദേശിൽ യോഗി  യോഗി പത്തനംതിട്ടയിൽ  yogi in pathanamthitta
കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്
author img

By

Published : Apr 1, 2021, 4:43 PM IST

Updated : Apr 1, 2021, 5:48 PM IST

പത്തനംതിട്ട: കേരളത്തില്‍ എന്തുകൊണ്ട് ലവ് ജിഹാദ് നിരോധന നിയമം നടപ്പാക്കിയില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി സ‍ര്‍ക്കാര്‍ ലൗ ജിഹാദ് നിയമ വിരുദ്ധമാക്കിയിട്ടുണ്ട്. യുവാക്കളെ നശിപ്പിക്കുന്ന പ്രവണതയ്‌ക്കെതിരെ ശക്തമായ നടപടി എടുക്കാൻ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്‍റെ പേരിൽ കേരള സർക്കാർ തയ്യാറായിട്ടില്ലെന്നും യോഗി പറഞ്ഞു. അടൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു യോഗി.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പോലുള്ള സംഘനകൾക്ക് വളരാന്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അവസരം ഒരുക്കുകയാണ്. എൽഡിഎഫും യുഡിഎഫും കേരളത്തിൽ അഡ്ജസ്റ്റ്മെന്‍റ് ഭരണമാണ് നടത്തുന്നത്. സ്വജന പക്ഷപാതമുയ‍‍ര്‍ത്തിയുള്ള ഭരണത്തില്‍ സ്വന്തം ആളുകള്‍ക്ക് മാത്രമാണ് ഗുണമെന്നും യോഗി പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിനായി കേരളത്തിൽ നിന്നും നല്ല രീതിയിൽ സംഭാവന ലഭിച്ചെന്നും അതിന് കേരളത്തിലുള്ളവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Last Updated : Apr 1, 2021, 5:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.