ETV Bharat / state

സാഹിത്യകാരന്മാരും കലാകാരന്മാരും നിശബ്‌ദരാകാന്‍ പാടില്ലെന്ന് വീണാ ജോര്‍ജ് എംഎല്‍എ - writers and artists should not be silent says Veena George

മൂലൂരിനെ ഓര്‍ക്കുമ്പോള്‍ മനുഷ്യന്‍റെ ഉള്ളില്‍ ഒരു സ്വയം വിമര്‍ശനം ആവശ്യമാണെന്നും വീണാ ജോര്‍ജ്

സാഹിത്യകാരന്മാരും കലാകാരന്മാരും നിശബ്‌ദരാകാന്‍ പാടില്ലെന്ന് വീണാ ജോര്‍ജ്  വീണാ ജോര്‍ജ് എം.എല്‍.എ.  മൂലൂര്‍ സ്‌മാരക സമിതി  മൂലൂര്‍ അവാര്‍ഡ്  'കവി രാമായണം'  writers and artists should not be silent says Veena George  Veena George mla
സാഹിത്യകാരന്മാരും കലാകാരന്മാരും നിശബ്‌ദരാകാന്‍ പാടില്ലെന്ന് വീണാ ജോര്‍ജ്
author img

By

Published : Feb 21, 2020, 9:38 PM IST

പത്തനംതിട്ട: സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും ആശയങ്ങളും വാക്കുകളും നിശബ്‌ദമാകാന്‍ പാടില്ലെന്ന് വീണാ ജോര്‍ജ് എം.എല്‍.എ. മൂലൂര്‍ സ്‌മാരക സമിതിയുടെ 34 മത് മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണവും ഇലവുതിട്ട സരസകവി മൂലൂര്‍ സ്‌മാരകത്തിന്‍റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ.

സാഹിത്യകാരന്മാരും കലാകാരന്മാരും നിശബ്‌ദരാകാന്‍ പാടില്ലെന്ന് വീണാ ജോര്‍ജ്

സാഹിത്യത്തിന്‍റെ ഒഴുക്കിനെതിരെ നീന്തിയ വ്യക്തിയാണ് സരസകവി മൂലൂര്‍. മൂലൂരിന്‍റെ 'കവി രാമായണം' കവിത ഒരു പ്രവേശന വിളംബരമാണെന്നും മൂലൂരിനെ ഓര്‍ക്കുമ്പോള്‍ മനുഷ്യന്‍റെ ഉള്ളില്‍ ഒരു സ്വയം വിമര്‍ശനം ആവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു.

വിനോദ് വൈശാഖിക്ക് 34-ാമത് മൂലൂര്‍ അവാര്‍ഡും പ്രശസ്‌തിപത്രവും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് സമ്മാനിച്ചു. നവാഗത കവികള്‍ക്കായുള്ള ആറാമത് മൂലൂര്‍ പുരസ്‌കാരവും പ്രശസ്‌തിപത്രവും സുഭാഷ് കുഞ്ഞുകൃഷ്‌ണനും സമ്മാനിച്ചു. വിനോദ് വൈശാഖിയുടെ 'കൈതമേല്‍പച്ച' എന്ന കവിതക്ക് 25001 രൂപയും പ്രശസ്തിപത്രവും സുഭാഷ് കുഞ്ഞുകൃഷ്‌ണന്‍റെ 'വരാന്‍ പോകുന്ന ഇന്‍സ്റ്റലേഷന്‍സ് എന്ന കവിതക്ക് 10001 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി ലഭിച്ചത്.

മൂലൂര്‍ സ്‌മാരക സമിതി പ്രസിഡന്‍റ് പി.വി. മുരളീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിധി നിര്‍ണയ സമിതി ചെയര്‍മാനും സംസ്ഥാന വിവരാവകാശ കമ്മിഷന്‍ അംഗവുമായ ഡോ.കെ.വി. സുധാകരന്‍, മൂലൂര്‍ സ്‌മാരകം പ്രസിഡന്‍റ് കെ.സി. രാജഗോപാല്‍, മൂലൂര്‍ സ്‌മാരകം സെക്രട്ടറി പ്രൊഫ.ഡി. പ്രസാദ്, മൂലൂര്‍ സ്‌മാരക സമിതി ജനറല്‍ സെക്രട്ടറി വി. വിനോദ്, കെ.എന്‍.ശിവരാജന്‍, പി.ഡി. ബൈജു, ഡോ. അനു ഹരിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.